മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് പൂട്ടിച്ചു…

മോദി സര്‍ക്കാരിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരുടെ  അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. എഡിറ്റർമ്മാരുടെ വെബ് പോർട്ടലുകൾ ഉൾപ്പടെ നൂറ് കണണക്കിന് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുന്‍ ബി ബി സി മാധ്യമപ്രവര്‍ത്തകനും ജനതാ കാ റിപ്പോര്‍ട്ടര്‍ എഡിറ്ററുമായ റിഫാത് ജാവേദ്, പ്രശസ്ത കോളമിസ്റ്റായി ഐജാസ് സെയ്ദ് തുടങ്ങി പ്രമുഖരായ മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിട്ടുള്ളത്. മറ്റ് മാധ്യമ പ്രവർത്തകരായ അജയ് പ്രകാശ് (ദൈനിക് ഭാസ്‌കര്‍), പ്രേമ നേഗി, പ്രകാശ് (ജന്‍വാര്‍), മുംതാസ് ആലം, സെയ്ദ് അബ്ബാസ് (കാരവാന്‍), ബോള്‍ട്ടാ ഹിന്ദുസ്ഥാന്‍.കോം, ദില്ലിയിലെ വസീം ത്യാഗി, സഞ്ജയ് പാണ്ഡെ എന്നിവരുടെയും ഫേസ്ബുക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

സെപ്റ്റംബർ 27ന്  ജനതാ കാ റിപ്പോർട്ടർ എഡിറ്ററായ ജാവേദിന്റെ അക്കൗണ്ടാണ് ഇത്തരത്തിൽ ആദ്യം ബ്ലോക്ക് ചെയ്തത്.’റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ‍ഞങ്ങളുടെ അക്കൗണ്ടുകൾ കുറച്ച് സമയത്തേക്ക് ബ്ലോക്ക് ചെയ്തിരുന്നു. പിന്നീട് പ്രതിഷേധം നടത്തിയതോടെയാണ് പുനഃക്രമീകരിച്ചത്.

എന്നാൽ സെപ്റ്റംബർ 27ന് അയോധ്യ കേസിലെ വിധിയെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടതോടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഒരു ദിവസം കഴിഞ്ഞാണ് പിന്നെ ബ്ലോക്ക് റിമൂവ് ചെയ്തത്.’ റിഫാത് പറയുന്നു. വ്യാജ വാർത്തകൾക്കെതിരെ പ്രവർത്തിക്കുന്ന കാരവാൻ, ജൻവാർ എന്നീ വെബ്പോർട്ടലുകളിലെ മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകളാണ് നിരോധിച്ചവയിൽ ഏറെയും. സര്‍ക്കാരിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയ തങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി നേരത്തെ കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top