കേയ്റ്റിന്റെ അടുത്ത കുഞ്ഞ് ആണാണെങ്കിൽ ഷാർലെറ്റ് രാജകുമാരി റെക്കോർഡിടും; ഹാരിയെയും മറികടന്ന് കിരീടാവകാശത്തിൽ നാലാമതെത്തിയ രാജകുമാരി മകനായി പിറന്നവനെയും മറികടന്ന് ചരിത്രം കുറിക്കും

ലണ്ടൻ: ഈ മാസം അവസാനം വില്യം രാജകുമാരനും കേയ്റ്റ് രാജകുമാരിയും തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണല്ലോ..കേയ്റ്റിന്റെ മൂന്നാമത്തെ കുഞ്ഞ് ആണാണെങ്കിൽ ഷാർലെറ്റ് രാജകുമാരി കിരീടാവകാശത്തിന്റെ കാര്യത്തിൽ റെക്കോർഡിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് തന്റെ അച്ഛന്റെ സഹോദരനായ ഹാരിരാജകുമാരനെയും മറികടന്ന് കിരീടാവകാശത്തിൽ നാലാമതെത്തിയ ഷാർലറ്റ് തന്റെ സഹോദരനായി പിറന്നവനെയും ഇക്കാര്യത്തിൽ മറികടന്ന് ചരിത്രം കുറിക്കുമെന്നാണ് റിപ്പോർട്ട്. തനിക്ക് ശേഷം ജനിക്കുന്നത് ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും അടുത്ത കിരീടാവകാശം അവകാശപ്പെടാവുന്ന ആദ്യ സ്ത്രീയായി ഷാർലെറ്റ് മാറിയിരിക്കുന്നു. നിലവിൽ എലിസബത്ത് രാജ്ഞിയാണ് കിരീടാവകാശിയായി വാഴുന്നത്. അവർക്ക് ശേഷം മകനായ ചാൾസും പിന്നീട് അദ്ദേഹത്തിന്റെ മകനായ വില്യം രാജകുമാരനുമാണ് കിരീടാവകാശമുള്ളത്. തുടർന്ന് ജോർജിനും ഷാർലറ്റിനുമാണ് കിരീടാവകാശം. എന്നാൽ വില്യമിന്റെ ഈ സന്തതികൾ ജനിക്കുന്നതിന് മുമ്പ് വില്യമിന് ശേഷം കിരീടാവകാശമുണ്ടായിരുന്നത് ഹാരിരാജകുമാരനായിരുന്നു. പക്ഷേ ഇവർ ജനിച്ചതോടെ കിരീടാവകാശത്തിന്റെ കാര്യത്തിൽ ഹാരി പുറകിലേക്ക് തള്ളപ്പെടുകയായിരുന്നു.2013ലെ സക്സെഷൻ ടു ദി ക്രൗൺ ആക്ടിന് മുമ്പ് സ്ത്രീയായ രാജകുടുംബത്തിന്റെ കിരീടാവകാശം അവർക്ക് ശേഷം ഇളയ സഹോദരന്മാർ പിറന്നാൽ പുറകിലേക്ക് തള്ളപ്പെടാറുണ്ടായിരുന്നു. എന്നാൽ അഞ്ച് വർഷം മുമ്പ് പാസാക്കിയിരിക്കുന്ന ലെജിസ്ലേറ്റീവ് നിയമം അനുസരിച്ച് 2011 ഒക്ടോബർ 28ന് ശേഷം പിറന്നവരെ കിരീടാവകാശത്തിന്റെ കാര്യത്തിലുള്ള ഈ ലിംഗവിവേചനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. അതായത് 2013 ജൂലൈ 22 ന് ജനിച്ച് ജോർജ് രാജകുമാരൻ പെൺകുട്ടിയാണെങ്കിൽ പോലും തന്റെ മുത്തച്ഛനും അച്ഛനും ശേഷം മൂന്നാമത് കിരീടാവകാശിയായി മാറാൻ ജോർജിന് സാധിക്കുമായിരുന്നുവെന്ന് ചുരുക്കം. എന്നാൽ 1701ൽ നിലവിൽ വന്നിരുന്ന നിയമം അനുസരിച്ച് കിരീടാവകാശത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾക്ക് ശേഷം ജനിക്കുന്ന ആൺകുട്ടികൾക്കായിരുന്നു മുൻതൂക്കം നൽകിയിരുന്നത്. 2015 മെയ്‌ രണ്ടിന് ഷാർലറ്റ് രാജകുമാരി ജനിച്ചപ്പോൾ തന്നെ അവൾ നാലാമത് കിരീടാവകാശിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. കേയ്റ്റിന്റെയും വില്യമിന്റെയും സന്തതികളെയെല്ലാം പ്രിൻസ്, പ്രിൻസസ് എന്നിങ്ങനെ വിശേഷിപ്പിക്കാമെന്ന് 2012 ഡിസംബർ 31ന് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.തുടർന്ന് ജോർജ് രാജകുമാരൻ ജനിച്ചതോടെ രാജാധികാരത്തിന് 119 വർഷങ്ങൾക്ക് ശേഷം മൂന്നാം തലമുറ അവകാശി ഉണ്ടാവുകയായിരുന്നു. രാജകുടുംബത്തിലെ ആരെങ്കിലും രാജാവോ അല്ലെങ്കിൽ രാജ്ഞിയോ ആകുന്നത് സ്വപ്നം കണ്ട് നടക്കുന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ തങ്ങൾ കർത്തവ്യങ്ങൾ ശരിയായ സമയത്ത് ചെയ്തിരിക്കുമെന്നുമാണ് കഴിഞ്ഞ വർഷം ന്യൂസ് വീക്കിന് നൽകി അഭിമുഖത്തിൽ ഹാരി രാജകുമാരൻ പ്രതികരിച്ചിരുന്നത്. താൻ രാജാവാകുകയാണെങ്കിൽ പോലും തന്റെ ഷോപ്പിങ് നിർവഹിക്കുമെന്നും ഹാരി അന്ന് പറഞ്ഞിരുന്നു

Top