നൈറ്റ് ക്ലബ്ബിന് മുന്നില്‍ സൗദി രാജകുമാരനെ കണ്ട ജനം ഞെട്ടി; സാധാ ജീന്‍സും ചെരുപ്പും ധരിച്ച 1000 കോടി ഡോളറിന്റെ ഉടമ

43762_1461903621

നൈറ്റ് ക്ലബ്ബിന് മുന്നില്‍ പരിചിതമായൊരു മുഖം, സാധാരണ ജീന്‍സും ചെരുപ്പും ധരിച്ചൊരാള്‍. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് സൗദി രാജകുമാരനായിരുന്നു. സൗദി രാജകുമാരനായ അബ്ദുള്‍ അസീസ് ബിന്‍ ഫഹദിന്റെ കോലം കണ്ട് പലരും ഞെട്ടി. അത്യാഢംബര ജീവിതം നയിക്കുന്ന സൗദി രാജകുമാരന്റെ അപൂര്‍വ ചിത്രം കിട്ടിയ സന്തോഷത്തില്‍ പാപ്പരാസികള്‍ ഫോട്ടോ പുറത്തുവിട്ടു.

കൈയില്‍ ഡ്രിങ്ക്‌സുമായി ന്യൂയോര്‍ക്കിലെ പ്രശസ്തമായ നൈറ്റ് ക്ലബായ മാന്‍ഹാട്ടന്‍ എലൈറ്റിന് മുന്നില്‍ നില്‍ക്കുന്ന രാജകുമാരന്റെ ചിത്രമാണിത്. 1000 കോടി ഡോളറിന്റെ ഉടമയായ ഇദ്ദേഹത്തിന്റെ ഈ ചിത്രം പകര്‍ത്തി പാപ്പരാസികള്‍ ആഘോഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വലത് കൈയില്‍ പ്ലാസ്റ്റിക് സോഡ കപ്പും മരവടിയും തൂക്കിയാണ് പുള്ളിക്കാരന്റെ നില്‍പ്. ക്ലബിന്റെ പുറത്ത് വളരെ റിലാക്‌സ്ഡ് ആയിട്ടാണ് രാജകുമാന്‍ കാണപ്പെട്ടത്. ആദ്യമായി ഈ ചിത്രം പുറത്ത് വന്നത് ന്യൂയോര്‍ക്ക് പോസ്റ്റിലൂടെയായിരുന്നു. സാധാരണ പരമ്പരാഗത അറേബ്യന്‍ വേഷത്തില്‍ മാത്രം കാണപ്പെട്ടിരുന്നു ഇദ്ദേഹത്തിന്റെ വേഷത്തിലെ വ്യത്യസ്ത തുടര്‍ന്ന് മറ്റ് മാദ്ധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിം കര്‍ദാഷിയാനെ പോലുള്ള നിരവധി സെലിബ്രിറ്റികള്‍ പതിവായി ആഘോഷിക്കാനെത്തുന്ന ക്ലബാണ് മാന്‍ഹാട്ടന്‍ എലൈറ്റ്. തിരക്കേറിയ ഡിജെ നൈറ്റുകളും മറ്റുമുള്ള ഇടമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഒബാമ റിയാദിലെത്തി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷമാണ് സൗദി രാജകുമാരന്‍ ന്യൂയോര്‍ക്കിലെത്തിയിരിക്കുന്ന തെന്നതും ശ്രദ്ധേയമാണ്. തീവ്രവാദത്തെ പ്രതിരോധിക്കുന്നതും ഐസിസിന്റെ ഭീഷണിയെപ്പറ്റിയും സൗദിയുമായി ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ഒബാമ റിയാദിലെത്തിയിരുന്നത്. ഇതിനിടെ സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിക്ക് പങ്കുണ്ടെന്ന വിവാദപരമായ വെളിപ്പെടുത്തലും പുറത്ത് വന്നിരുന്നു. മുന്‍ സൗദി രാജാവായ ഫഹദിന്റെ മകനാണ് ബിന്‍ ഫഹദ്.

23 വര്‍ഷത്തെ ഭരണത്തിന് ശേഷം തന്റെ 82ാമത്തെ വയസിലായിരുന്നു രാജാവ് 2005ല്‍ മരിച്ചത്. ലണ്ടനിലെ ഹെറോന്‍ ടവറിലെ ഓഹരികള്‍, യുഎസിലെ 5.8 ബില്യണ്‍ ഡോളറിന്റെ സ്വത്ത് തുടങ്ങിയവ പ്രസ്തുത രാജാവിന്റെ സമ്പത്തുക്കളില്‍ ചിലത് മാത്രമാണ്.ഇതിന്റെയെല്ലാം അനന്തരാവകാശിയാണ് ബിന്‍ ഫഹദ് രാജകുമാരന്‍.
2013ല്‍ വെസ്റ്റ് ലണ്ടനിലെ കെന്‍സിങ്ടണ്‍ പാലസ് ഗാര്‍ഡന്‍സില്‍ ഒരു മാന്‍ഷന്‍ 145 മില്യണ്‍ പൗണ്ടിന് വില്‍പനയ്ക്ക് വച്ചതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.സ്പാനിഷ് ദ്വീപായ ഇബിസയിലേക്കുള്ള സന്ദര്‍ശനത്തിനിടെ അവിടെയുള്ള റസ്റ്റോറന്റില്‍ 87,000 ഡോളര്‍ ടിപ്പ്‌കൊടുത്തതിന്റെ പേരിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. 2014 ഓഗസ്റ്റില്‍ നോര്‍ത്ത് പാരീസിലെ പോര്‍ട്ടെ ഡെ പെ ചാപെല്ലെയില്‍ വച്ച് അദ്ദേഹം മോഷണത്തിനും വിധേയനായിരുന്നു.

അദ്ദേഹത്തിന്റെ 10 കാറുകള്‍ അടങ്ങിയ കാവല്‍പ്പടയില്‍ സായുധധാരികളായ ബോഡി ഗാര്‍ഡുകള്‍ അണിചേരാറുണ്ട്. എന്നിട്ട് കൂടി ലെ ബൗര്‍ഗെറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ കൊള്ളക്കാര്‍ ഈ വാഹനവ്യൂഹത്തെ ആക്രമിക്കുകയും 291,000 ഡോളര്‍ കൊള്ളയടിക്കുകയുമായിരുന്നു. ഇതിന് പുറമെ ബിന്‍ ഫഹദിന്റെ വിലയേറിയ രേഖകളും മരുന്നുകളും അവര്‍ കവര്‍ന്നെടുത്തിരുന്നു

Top