കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ സമ്മേളനവും മില്ലറ്റ് മഹോത്സവം ഓഗസ്റ്റ് 4, 5, 6 തീയതികളില്‍ മൈസൂറില്‍; ലക്ഷ്യം ‘കൃഷിക്കാരെ സംരംഭകരാക്കുക’

മൈസൂര്‍ – കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ മൂന്നാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 4, 5, 6 തീയതികളില്‍ മൈസൂറിലെ സു ത്തൂര്‍ ശ്രീ ക്ഷേത്ര ജെഎസ്എസ് മഹാവിദ്യാപീഠത്തില്‍ നടക്കും .
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, കാര്‍ഷിക- വ്യവസായിക- മത- സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഓഗസ്റ്റ് നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. നബാര്‍ഡ് ഡി ഡി എം. ശാന്റവീര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കെഎസ്എസ് ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ജഗദ് ഗുരു -ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹസ്വാമിജി ഉദ്ഘാടനം ചെയ്യും. ആറിന് ഞായറാഴ്ച നടക്കുന്ന മില്ലറ്റ് മഹോത്സവം പത്മശ്രീ ഡോ. ഖാദര്‍ വാലി ഉദ്ഘാടനം ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവിധ സെഷനുകളിലായി എന്‍. എം. ശിവ ശങ്കരപ്പ ( ഡയറക്ടര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ), ജി.കരുണാകരന്‍- പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് -ഐ. ഐ. എ. H. R, H. V.. ദിവ്യ – സീനിയര്‍ സയന്റിസ്റ്റ് ICAR., പ്രൊഫ. പത്മാനന്ദ് സീനിയര്‍ കണ്‍സള്‍ട്ടന്റ്റു (Grand Thonton Bharat LLP), ഡോ ജോസഫ് ജോണ്‍ ( എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍),ഡോ. ബിനു പൈലറ്റ്( ഡയറക്ടര്‍- സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ), ഡോ. എം, എം അരുണ്‍കുമാര്‍, എസ് സുബ്രഹ്‌മണ്യന്‍, N. സുധീര്‍ ബാബു, ഡോ. ശ്രീദേവി അന്നപൂര്‍ണ്ണാ സിംഗ് (CFTRI-Mysuru), ജിമ്മി ജോസ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കും,
ദേശീയോദ്ഗ്രഥന റാലിയും നടക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും ഉള്ള കാര്‍ഷിക വിദഗ്ധരും കൃഷിക്കാരുമായി വിപുലമായ ആശയ വിനിമയത്തിനുള്ള സംവിധാനം ഉണ്ട്. ‘ കൃഷിക്കാരെ സംരംഭകരാക്കുക ‘ എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യ വിഷയം.പരമ്പരാഗത കൃഷി രീതികള്‍ മാത്രം തുടരാതെ കാര്‍ഷിക രംഗത്ത് നൂതനമായ
മെഷനറികള്‍ ഉപയോഗിക്കാനും ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി രാജ്യത്തും, വിദേശത്തും വിപണനം നടത്താനുമുള്ള പദ്ധതികളും പരിപാടികളും ആണ് സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. ചെറുധാന്യങ്ങളുടെ പോഷകമൂല്യവും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മില്ലറ്റ് മഹോത്സവവും ഇതോടൊപ്പം നടക്കും.

220 പഞ്ചായത്തുകളിലും, ഇന്ത്യയിലെ12 സംസ്ഥാനങ്ങളിലും, 10 വിദേശരാജ്യങ്ങളിലും യൂണിറ്റുകള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒ ആണ് കിസാന്‍ സര്‍വീ സൊസൈറ്റി. ‘ HealthyNation, Wealthy Farmer’ എന്ന ലക്ഷ്യത്തോടെയാണ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍കിസാന്‍ സര്‍വീസ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇരുപത്തിയാറായിരത്തിപ്പരം അംഗങ്ങളുള്ള ജയ കിസാന്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ, 2 ലക്ഷത്തിലധികം അംഗങ്ങളുള്ള വാട്‌സ്ആപ്പ് കൂട്ടായ്മകള്‍, കാര്‍ഷിക രംഗത്തെ നൂതനമായ ആശയങ്ങള്‍ ഉടനടി കര്‍ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടി ജയ് കിസാന്‍ പോര്‍ട്ടല്‍, ജയ് കിസാന്‍ ഇ- മാഗസിന്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി ആയിരക്കണക്കിന് കൃഷിക്കാരിലേക്ക് ആണ് കിസാന്‍ സൊസൈറ്റി അനുദിനം സന്ദേശങ്ങള്‍ എത്തിക്കുന്നത്.

കാര്‍ഷിക രംഗത്തെ രാജ്യത്തും വിദേശങ്ങളിലും ഉള്ള പുത്തന്‍ അറിവുകള്‍ക്ക് പുറമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍, ക്ഷേമ പദ്ധതികള്‍, തുടങ്ങിയവയെല്ലാം അനുദിനം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ വിജ്ഞാന വിതരണം ആണ് കിസാന്‍ സര്‍വീസ് സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്നു. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ സെഷനുകളില്‍ കിസാന്‍ സര്‍വീസ് ദേശീയ നേതാക്കളായ എസ് സുരേഷ്, എം ആര്‍ സുനില്‍കുമാര്‍, പൈലി വാധ്യാട്ട്, എംഡി തങ്കച്ചന്‍, ജോര്‍ജ് തയ്യില്‍, റെനി ജേക്കബ്, ഡി പി ജോസ്, കെ. സി ബേബി, അജീഷ് വി. പോള്‍, എസ് പുഷ്പലത, കെ. സി. ബേബി,ആശിഷ് അരുണ്‍ ബോസലെ, ആനി ജബരാജ്, പി കെ ലാല്‍, ജി സജീവ്., ജോയ് മൂക്കന്‍ തോട്ടം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

 

Top