കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ഉപവാസം നടത്തി.

കൊച്ചി:രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കുക, കർഷകരുടെ കടം എഴുതി തള്ളുക, ബാഫർ സോൺ പ്രഖ്യാപനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം റിസർവ് ബാങ്ക് റീജിയണൽ ഓഫീസിനു മുൻപിൽ നടത്തിയ ഏകദിന ഉപവാസം ഇൻഫാം ദേശീയ രക്ഷാധികാരി മാർ റമിജിയോസ് ഇഞ്ചനാനിയിൽ ഉൽഘാടനം ചെയ്തു.

റബ്ബർ ബോർഡ് മുൻ ചെയർമാൻ പി സി സിറിയക് |AS മുഖ്യാഥിതിയായി ഉപവാസ സമര സമാപനത്തിൽ കർഷക വിരുദ്ധ ബില്ലുകൾ കത്തിച്ച് പ്രതിക്ഷേധിച്ചു ബിജു കെ വി ,അഡ്വ. ബിനോയ് തോമസ്, ജോയി കണ്ണം ചിറ നേതൃത്വം നൽകി.

Top