കെ.എം മാണി വീണ്ടും അഴിമതിക്കുരുക്കിൽ!.. മാണിക്ക് എതിരെ വീണ്ടും മൂന്നുകോടിയുടെ അഴിമതിക്കേസ്

കോട്ടയം :കെ.എം മാണി വീണ്ടും അഴിമതിക്കുരുക്കിൽ. ആദ്യ ബാർകോഴ ഒരുകോടിയാണെങ്കിൽ, ഇപ്പോൾ 3 കോടിയാണ് .കെ.എം മാണിയും ,ജോസ് കെ മാണിയും എർണാകുളത്തെ ഒരു റിസോട്ടിൽ വെച്ച് വാങ്ങിയതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി ഇന്ന് ഫയൽ (19-01-2018) ചെയ്യുന്നത്. ഈ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയത് PC ജോർജാണ്. ആയതിനാൽ ഇത്രയും നാൾ അഴിമതി നേരിട്ട് ബോധ്യമുണ്ടായിട്ടും ബോധപൂർവം മറച്ച് വെച്ചതിനാൾ PC ജോർജും ഹർജിയിൽ പ്രതിയാണ്. ഇതേ പായ്ച്ചിറ നവാസ് തന്നെയാണ് ആദ്യ ബാർക്കോഴ കേസുകൾ ഉൾപ്പടെ നിരവധി വിവാദ വിജിലൻസ് കേസുകൾ കേരളത്തിലെ വിവിധ വിജിലാൻസ് കോടതികളിൽ നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ അയര്ലന്റിലേക്കുള്ള നേഴ്‌സിങ് റിക്രൂട്ടിങ് തട്ടിപ്പ് കേസിൽ അന്വോഷണം വേണം എന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് കൊടുത്ത പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വോഷണവും ഉത്തരവിട്ടിരുന്നു .

Top