നീക്കം കരുതലോടെ..കര്‍ഷക സഖ്യം വഴി മാണിയെ എല്‍.ഡി.എഫിലേക്കെത്തിക്കാന്‍ സ്കറിയ തോമസ്

കോട്ടയം: കര്‍ഷക സഖ്യം വഴി കെ.എംമാണിയെ എല്‍ഡിഎഫിലേക്കെത്തിക്കാന്‍ നീക്കം .എല്‍ഡിഎഫ് ഘടക കക്ഷി നേതാവായ സ്‌കറിയാ തോമസിന്റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചതായി റിപോര്‍ട്ടുകള്‍. കര്‍ഷക കൂട്ടായ്മ എന്ന നിലയില്‍ സമാനചിന്താഗതിക്കാരായ കേരളാ കോണ്‍ഗ്രസുകളെ യോജിപ്പി്ച്ച് സഖ്യമുണ്ടാക്കി മാണിയെ ഇടതു പാളയത്തിലെത്തിക്കാനാണ് ശ്രമം.വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് മാണിയെ എല്‍.ഡി.എഫിലേക്കെത്തിക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് എല്‍.ഡി.എഫ് ഘടകകക്ഷി നേതാവായ സ്കറിയാ തോമസാണ്. കര്‍ഷക കൂട്ടായ്മ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പുതിയ നീക്കത്തിന് ഇന്‍ഫാം, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയുടെ പിന്തുണയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഴിമതി ആരോപണങ്ങളില്‍ കോടതി വിധികളെല്ലാം കെ എം.മാണിക്ക് അനുകൂലമാണെന്നും എ.കെ.ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പെടെ അവഗണിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസിന് അഭയം നല്‍കിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും സ്കറിയാ തോമസ് പറഞ്ഞു.കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂരും സഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവരെല്ലാം പങ്കെടുത്ത പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. എന്നാല്‍ ജേക്കബ് വിഭാഗത്തിന് പുതിയ സഖ്യത്തില്‍ താല്‍പര്യമില്ലെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top