മാണി പുറത്തേക്കോ ? ബിജെപി മുന്നണിയിലെത്തുമെന്ന് സൂചന

കോട്ടയം: ചരല്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പില്‍ നിര്‍ണ്ണായക രാഷ്ര്ടീയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എമാരുമായി നടന്ന കൂടിക്കാഴ് ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ജോസ് കെ മാണിയുടെ വസതിയില്‍ വച്ചാണ് മാണി എം എല്‍ എമാരെ കണ്ടത്. കോട്ടയത്ത് ജോസ്.കെ.മാണി എംപിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ മാസം ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാംപിന് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. ചരല്‍ക്കുന്ന് ക്യാംപിനുളള വിഷയ നിര്‍ണയത്തിനാണ് എംഎല്‍എമാരെ കണ്ടതെന്ന് കെ.എം.മാണി പറഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാ തീരുമാനവും ചരല്‍ക്കുന്നിലെന്നായിരുന്നു മാണിയുടെ മറുപടി. കേരള കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം ഇല്ല. നയപരമായ കാര്യങ്ങളെല്ലാം ചരല്‍ക്കുന്നില്‍ തീരുമാനിക്കും. ചരല്‍ക്കുന്നിന്റെ പ്രാധാന്യം കളയരുതെന്നും പുഞ്ചിരിച്ചുകൊണ്ട് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്നണി മാറ്റം അല്ലെങ്കില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം കേരളാ കോണ്‍ഗ്രസില്‍ ശക്തമാവുകയാണ്. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ചരല്‍ക്കുന്ന്് ക്യാംപില്‍ കൈക്കൊള്ളുമെന്ന് നേതൃത്വം വ്യക്തമാക്കി. അതേസമയം,കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസും തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടെത്തി കെ.എം.മാണിയുമായി ആശയവിനിമയം നടത്തിയെങ്കിലും നിലപാടില്‍ അയവു വന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എം മാണിയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെടും. പ്രശ്നങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ച ചെയ്യും. ഔപചാരിക മധ്യസ്ഥ ചര്‍ച്ചയ്ക്ക് ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോരുത്തര്‍ക്കും അവരുടെ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്നും പി.കെ.കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു.
ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്ന പ്രതിഷേധം കേരളാ കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയാകുകയാണ്. ചരല്‍ക്കുന്ന് ക്യാപ് തന്നെ ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലാണ്. ഭാവി നിലപാട് പ്രഖ്യാപിക്കുകയാണ് ക്യാംപിന്റെ മുഖ്യ അജന്‍ഡയും. ജില്ലാ കമ്മറ്റികളും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയും മുന്നണി മാറ്റം ശക്തിയായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമസഭില്‍ പ്രത്യേക ബ്ലോക്ക് എന്നതാണ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട്. മാത്രമല്ല പി.ജെ.ജോസഫ് വിഭാഗം മുന്നണി മാറ്റത്തോട് അത്ര അനൂകൂലമായി പ്രതികരിച്ചിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക. https://www.facebook.com/DailyIndianHeraldnews/

Top