കെ.​എം.ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ധി​ക്ക് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ്റ്റേ.വിധി ലീഗിന് തിരിച്ചടി തന്നെ

കൊച്ചി: തിരഞ്ഞെടുപ്പ് സമയത്ത് കെ.എം ഷാജി വർഗീയ ധ്രുവീകരണം നടത്തിയെന്ന ഹർജിയിൽ നികേഷ് കുമാറിന് അനുകൂലമായ കോടതി വിധിക്ക് സ്റ്റേ.നികേഷിന്റെ ഹർജിയിൽ മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിച്ചിച്ചു . അതേസമയം ഒരാഴ്ചയ്ക്കകം 50,000 രൂപ കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.ഹൈക്കോടതി ഉത്തരവിനെതിരെ താന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും അതിനാല്‍ വിധി താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി.

കേസ് ചൊവ്വാഴ്ച വീണ്ടും കോടതി പരിഗണിക്കും. ജസ്റ്റീസ് പി.ഡി. രാജന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഇതേ ബെഞ്ചാണ് ഷാജിയെ അയോഗ്യനാക്കിയതും.ഷാജിക്ക് ഈ കാലയളവില്‍ ഒൗദ്യോഗിക ചുതലകള്‍ വഹിക്കാന്‍ അനുവദിക്കരുതെന്ന നികേഷ്കുമാറിന്‍റെ ആവശ്യവും കോടതി തള്ളി. ഇക്കാര്യം ചൊവ്വാഴ്ച പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജിയെ ഇന്ന് ഹൈക്കോടതി അയോഗ്യനാക്കിയത്. നികേഷ്കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്ളാം അല്ലാത്ത ആൾക്ക് വോട്ട് ചെയ്യരുത് എന്ന ഈ ലഘു ലേഖയായിരുന്നു ലീഗിന്റെ കരുത്തനായ ഷാജിയെ വീഴ്ത്തിയത് .ഇനി മുന്നോട്ട് ഷാജിയുടെ രാഷ്ട്രീയം ചോദ്യചിഹ്നത്തിലാണ് .ലീഗ് വർഗീയ പാർട്ടി എന്ന ആരോപണക്കാർക്ക് ആക്കം കൂട്ടുന്നതാണ് കോടതി വിധി.ലീഗിന്റെയും മുന്നണിയുടെയും കരുത്തനായ ഷാജി വീണത് മതസ്പർദ്ധ തെളിഞ്ഞതിലാണ് .അമുസ്‌ലിംകള്‍ ഒരിക്കലും സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം കടക്കില്ലെന്നും മുസ്‌ലിംകള്‍ക്കു വേണ്ടി അഞ്ചു നേരം നിസ്‌കരിച്ചു പ്രാര്‍ഥിക്കുന്ന കെ. മുഹമ്മദ് ഷാജിക്കു വേണ്ടി പ്രാർഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണു നോട്ടിസ്. കെ.എം. ഷാജി എന്നാണ് രേഖകളിലും മറ്റും ഉപയോഗിച്ചിരിക്കുന്ന പേരെങ്കിലും ‘കെ. മുഹമ്മദ് ഷാജി’ എന്നു പ്രത്യേകം ലഘുലേഖയിൽ എടുത്തെഴുതിയിട്ടുണ്ട്. മുഹ്മിനായ (സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും പ്രാർഥിക്കുക എന്നാണ് ലഘുലേഖ.. പ്രചാരണത്തിനിടെ വിതരണം ചെയ്യപ്പെട്ട ലഘുലേഖ. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്നു ചൂണ്ടിക്കാട്ടി തനിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തെന്നും അപകീർത്തികരമായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി.

ലഘുലേഖയുടെ പൂർണരൂപം ഇങ്ങനെ:

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകള്‍ക്കു സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ചു നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനീങ്ങളും അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുക. കെ.എം. ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’

‘സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ടു വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ചു സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതയ്ക്കു നിങ്ങള്‍ ഒരാപത്തു വരുത്തി വയ്ക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.

Top