പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കും : ജോസ് കെ മാണി

സ്വന്തം ലേഖകൻ

കോട്ടയം : ഭരണഘടനാ അവകാശങ്ങളും കാലികമൗലിക വിഷയങ്ങളും സാമൂഹിക നീതിയും തുല്യനീതിയും മുൻനിർത്തി ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ്(എം) പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. നിലവിലുള്ള ആശങ്കകൾ ദുരീഹരിക്കുവാൻ സർക്കാരുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതൃയോഗം കോട്ടയം പാർട്ടി ഓഫീസ് ഹാളിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദളിത് ഫ്രണ്ട് (എം) സംസ്ഥാനതലത്തിൽ മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാനതലം വരെ വിപുലമായ സംഘടനാശേഷി വളർത്തിയെടുക്കുവാൻ എല്ലാ ജില്ലാ നിയോജകമണ്ഡലം കമ്മിറ്റികളും അടിയന്തിരമായി വിളിച്ച് ചേർക്കുവാൻ യോഗം തീരുമാനിച്ചു.

സംസ്ഥാനപ്രസിഡന്റ് ഉഷാലയം ശിവരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദളിത് ഫ്രണ്ട് ചാർജുകരനായ ടോമി.കെ. തോമസ്,പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്‌സ് എം.എൽ.എ,സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി മെമ്പർ വിജി എം തോമസ്,ദളിത് ഫ്രണ്ട് (എം)സംസ്ഥാന സെക്രട്ടറി ബാബു മനക്കാപറമ്പൻ, രാമചന്ദ്രൻ അള്ളുംപുറം, എം.സി.ജയകുമാർ, സജീവൻ തേനിക്കൂടി, ബാബുരാജ്, ടി. കെ.അപ്പുക്കുട്ടൻ,ജയൻ. പി.ചാണി, ശശി നെറ്റിശേരിൽ, എന്നിവർ പ്രസംഗിച്ചു.

Top