പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിച്ചു; കളക്ടര്‍ തുറപ്പിച്ചു, സുരക്ഷ ഭരണകൂടം നല്‍കും

കൊച്ചി: ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ എത്തി അടപ്പിച്ച കടകള്‍ വീണ്ടും തുറന്നു. എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് എത്തി തുറപ്പിച്ചതാണ്. കൊച്ചി ബ്രോഡ് വേയിലെത്തിയാണ് കളക്ടര്‍ കടകള്‍ തുറപ്പിച്ചത്. വ്യാപാരികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കളക്ടര്‍ എത്തിയതും നടപടികള്‍ സ്വീകരിച്ചതും.
ഹര്‍ത്താലില്‍ എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ സഹകരിക്കില്ലെന്ന് തീരുമാനമായതാണ്. അതുകൊണ്ടാണ് പല കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ പ്രതിഷേധക്കാരെത്തി കട നിര്‍ബന്ധിച്ച് അടപ്പിക്കുകയായിരുന്നു. കടകള്‍ ബലമായി അടപ്പിക്കാന്‍ അനുവദിക്കില്ലെന്നും ആവശ്യമായ സുരക്ഷ ജില്ലാ ഭരണക്കൂടം നല്‍കുമെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

അതെ സമയം ഹര്‍ത്താലിനോട് സഹരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിറകെ കോഴിക്കോട്ടെ പ്രധാന വ്യാപാര കേന്ദ്രമായ മിഠായിത്തെരുവില്‍ കടകള്‍ വ്യാപാരികള്‍ തുറന്നു. വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് രാവിലെ 10മണിയോടെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വ്യാപാരികള്‍ കൂട്ടമായെത്തിയാണ് കടകള്‍ തുറക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top