മികച്ച സാങ്കേതിക വിദ്യയില്‍ കൊച്ചി മെട്രോ; ഭിന്നശേഷിയുള്ളവർക്കായി മടക്കിവയ്ക്കാവുന്ന ടിപ് അപ് സീറ്റുകൾ, ഓരോ കോച്ചിലും ഗർഭിണികൾ ഉൾപ്പെടെ അതീവ പരിഗണന അർഹിക്കുന്നവർക്കായി കുഷ്യനുള്ള നാലു പ്രത്യേക സീറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ

കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏറ്റവും മികച്ച സാങ്കേതിക വിദ്യയില്‍ കുറഞ്ഞ ചെലവില്‍ ഒരു മെട്രോ, അതാണ് കൊച്ചി മെട്രോ. പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ജൂണ്‍ 17 ന് പൊതുജനങ്ങള്‍ക്ക് സമ്മാനിക്കുകയാണ്.ഒരു കിലോമീറ്റര്‍ നീളത്തില്‍ തയ്യാറാക്കിയിരിക്കുന്ന പാളത്തിലൂടെയാണ് പരീക്ഷണഓട്ടം നടത്തുക. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗത്തിലായിരിക്കും പരീക്ഷണ ഓട്ടം.

kochi-metro2

അല്‍സ്‌റ്റോമില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്‌നല്‍, ശബ്ദം, വൈദ്യുത, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ട്. വൈദ്യുത, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂര്‍ത്തിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആധുനികതയും പാരമ്പര്യവും ഒരേ പോലെ സമന്വയിക്കുന്ന കൊച്ചി മെട്രോയ്ക്കായി ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം തയാറാക്കിയ കോച്ചുകള്‍. ഒട്ടേറെ കാര്യങ്ങളില്‍ ഒരുപിടി മുന്‍പിലാണു കൊച്ചി മെട്രോയുടെ കോച്ചുകള്‍.

വേഗത്തിലുള്ള നിര്‍മാണം, കുറഞ്ഞ നിര്‍മാണച്ചെലവ്, 70% തദ്ദേശീയമായ ഭാഗങ്ങള്‍, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ കൊച്ചി മെട്രോ മുന്നിട്ടു നില്‍ക്കുന്നു. ആകാരഭംഗിയുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പറഞ്ഞു വരപ്പിച്ചപോലെയാണ് ഹെഡ്‌ലൈറ്റുകള്‍ ഒട്ടും അദ്ഭുതപ്പെടേണ്ട. ചെന്നൈ മെട്രോ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ മെട്രോകള്‍ക്കെല്ലാം കോച്ചുകള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് അല്‍സ്റ്റോം.

kochi-metro

ഒരു ട്രെയിനില്‍ മൂന്നു കോച്ചുകള്‍. ഒരു കോച്ചിന് 22 മീറ്റര്‍ നീളം, 2.5 മീറ്റര്‍ വീതി, രണ്ടു മീറ്റര്‍ ഉയരം. ഒരു ട്രെയിനില്‍ മൊത്തം 975 പേര്‍ക്ക് യാത്ര ചെയ്യാം. ഇരിക്കാനുള്ള സൗകര്യം 136 പേര്‍ക്ക്. ഓരോ കോച്ചിനും ഒരു വശത്ത് നാലു വാതിലുകള്‍. വിശാലമായ ചില്ലു ജനലുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മിച്ച കോച്ചുകള്‍ക്ക് 35 വര്‍ഷമാണ് കാലാവധി.ഭിന്നശേഷിയുള്ളവർക്കായി മടക്കിവയ്ക്കാവുന്ന ടിപ് അപ് സീറ്റുകൾ, ഓരോ കോച്ചിലും ഗർഭിണികൾ ഉൾപ്പെടെ അതീവ പരിഗണന അർഹിക്കുന്നവർക്കായി കുഷ്യനുള്ള നാലു പ്രത്യേക സീറ്റുകൾ. ഓട്ടോമാറ്റിക് വാതിലുകൾ. അറ്റകുറ്റപ്പണികള്‍ എളുപ്പം, ഉറപ്പു കൂടുതല്‍, ശബ്ദം കുറവ്. ട്രെയിന്‍ നീങ്ങുന്നത് അറിയുകയേ ഇല്ല.

ഓരോ കോച്ചിലും രണ്ട് എസി യൂണിറ്റുകള്‍, ഓരോ ട്രെയിനിലും മുന്‍, പിന്‍ ഭാഗങ്ങളില്‍ വീല്‍ ചെയറുകള്‍ക്കായി പ്രത്യേക ഭാഗം. ഭിന്നശേഷിയുള്ളവര്‍ക്കായി മടക്കിവയ്ക്കാവുന്ന ടിപ് അപ് സീറ്റുകള്‍, ഓരോ കോച്ചിലും ഗര്‍ഭിണികള്‍ ഉള്‍പ്പെടെ അതീവ പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കുഷ്യനുള്ള നാലു പ്രത്യേക സീറ്റുകള്‍. ഓട്ടോമാറ്റിക് വാതിലുകള്‍.

kochi-metro3

ഡൈനമിക് റൂട്ട് മാപ്പുകള്‍, മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലുള്ള അനൗണ്‍സ്‌മെന്റ്, അറിയിപ്പിനും പരസ്യങ്ങള്‍ക്കുമായി വലിയ എല്‍സിഡി ഡിസ്‌പ്ലേ, യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു കോച്ചില്‍ നാലു സിസിടിവി ക്യാമറകള്‍, ഓരോ കോച്ചിന്റെയും പുറം ഭാഗത്തും യാത്രാ ദിശ സംബന്ധിച്ച സൂചനകള്‍, അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കു ഡ്രൈവറുമായി ആശയവിനിമയം നടത്താന്‍ വാതിലിനടുത്ത് എമര്‍ജന്‍സി ഇന്റര്‍കോം, അഗ്‌നിബാധ മുന്നറിയിപ്പു സംവിധാനം, മൊബൈല്‍, ലാപ്‌ടോപ് ചാര്‍ജിങ് യൂണിറ്റ്.

മെട്രോയുടെ നട്ടെല്ലാണ് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍. ഇവിടെയിരുന്നു ട്രെയിനുകള്‍ നിരീക്ഷിക്കാം, നിയന്ത്രിക്കാം. കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ സിസ്റ്റം (സിബിടിസി) അനുസരിച്ചാണു കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം. സുരക്ഷ വര്‍ധിപ്പിച്ച്, ട്രെയിനുകള്‍ കൂടുതല്‍ ഓടിക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. പരമ്പരാഗത സമ്പ്രദായത്തില്‍ ഡ്രൈവര്‍ തന്നെയാണു സിഗ്‌നല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ സിബിടിസിയില്‍ ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഓരോ ട്രെയിനിനും സിഗ്‌നല്‍ നല്‍കുന്നു, നിയന്ത്രിക്കുന്നു. ഒരേ ട്രാക്കില്‍ സമയം നഷ്ടപ്പെടുത്താതെ തന്നെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാം.

‘കൊച്ചി വണ്‍’ സ്മാര്‍ട് കാര്‍ഡ് മറ്റൊരു പ്രത്യേകതയാണ്. മെട്രോയില്‍ യാത്രാ ടിക്കറ്റായും മറ്റിടങ്ങളില്‍ ഡെബിറ്റ് കാര്‍ഡ് ആയും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാം. കാര്‍ഡ് വേണ്ടെങ്കില്‍ ആപ്ലിക്കേഷന്‍ (ആപ്) ഉപയോഗിക്കാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റ് ടാക്‌സി സര്‍വീസുകള്‍, തിയറ്ററുകള്‍ തുടങ്ങി ഒട്ടേറെ സേവന ദാദാക്കളുമായും ഷോറൂം ഉടമകളുമായും കാര്‍ഡ് ഇതിനകം ടൈഅപ് നടത്തിക്കഴിഞ്ഞു. കെഎംആര്‍എല്‍ന് ഈ കാര്‍ഡ് ലാഭക്കച്ചവടമാണ്.

ഓട്ടോമേറ്റഡ് ടിക്കറ്റ് ഫെയര്‍ കളക്ഷനു മറ്റു മെട്രോകള്‍ കോടിക്കണക്കിനു രൂപ ചെലവിട്ടപ്പോള്‍ കൊച്ചി മെട്രോ ഈ ഇനത്തില്‍ 120 കോടി രൂപ ലാഭിച്ചു. ഈ സംവിധാനത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിക്കു വേണ്ടിവരുമായിരുന്ന 60 കോടിയും ലാഭം. കാര്‍ഡിന്റെ റോയല്‍റ്റി ഇനത്തില്‍ 209 കോടി രൂപ ലാഭം. കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന ഓരോ കച്ചവടവും കെഎംആര്‍എല്‍നു 0.02% കമ്മിഷന്‍ ലഭിക്കും. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണു കെഎംആര്‍എല്‍ കൊച്ചി വണ്‍ കാര്‍ഡ് പുറത്തിറക്കുന്നത്.

 

Top