മോഡലുകളുടെ മരണം:​ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല,​ തിരച്ചിൽ അവസാനിപ്പിച്ചു

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഹാർഡ് ഡിസ്‌ക് കായലിലെറി‌ഞ്ഞെന്ന ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം സ്കൂബ ഡൈവിംഗ് സംഘം തിരച്ചിൽ നടത്തിയത്. അഞ്ച് മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും ഡിസ്ക് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.

ഹോട്ടലിലെ ഡി.ജെ.പാർട്ടിയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർ‌ഡ് ഡിസ്കാണിത്. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. ഡി.വി.ആര്‍ യഥാര്‍ഥത്തില്‍ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനായി ഹോട്ടല്‍ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കൂടി പൊലീസ് പരിശോധന നടത്തും. അതോടൊപ്പം ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.

Top