നെട്ടൂരിൽ പഴകിയ 13 കിലോ ഇറച്ചി പിടിച്ചെടുത്തു; ആരോഗ്യ വിഭാഗം കട പൂട്ടിച്ചു, പിടികൂടിയത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടയിൽ നിന്ന്

എറണാകുളം:  ലൈസൻസ്  ഇല്ലാതെ പ്രവർത്തിക്കുന്ന കടയിൽ നിന്ന് പഴകിയ 13 കിലോ ഇറച്ചി പിടിച്ചെടുത്തു. കൊച്ചി മരട് മുൻസിപ്പാലിറ്റിയിലെ നെട്ടൂരിലെ കടയിലാണ് സംഭവം.

രാവിലെ കടയിൽ നിന്നും ഇറച്ചി വാങ്ങിപ്പോയ ആളുകളാണ് ഇറച്ചിയിൽ ദുർഗന്ധവും പച്ച നിറവും കണ്ടതിനെത്തുടർന്ന് കടയിൽ തിരികെയെത്തി കാര്യം അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തലേ ദിവസം വെട്ടിയ 13 കിലോ ഇറച്ചിയാണ് പഴകിയതായി കണ്ടെടുത്തത്. ഇത് രാവിലെ കടയിൽ എത്തിയ ആളുകൾക്ക് വിൽപ്പന നടത്തുകയും ചെയ്തു.

പേരോ ലൈസൻസോ ഒന്നുമില്ലാതെ പ്രവർത്തിക്കുന്ന കട താൽകാലികമായി നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി അടപ്പിച്ചു.

നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.  ഇറച്ചി   ടെസ്റ്റിനായി ലാബിലേക്ക് അയയ്ക്കും.

നഗരസഭയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു. ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇത്തരത്തിൽ വീണ്ടും പഴകിയ 13 കിലോ ഇറച്ചിയും പിടികൂടിയത്.

Top