ഹോസ്റ്റലില്‍ മദ്യപാനം നടത്തിയ പെണ്‍കുട്ടികളെ പുറത്താക്കി; കൊച്ചി സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികളും മദ്യത്തിന് അടിമകള്‍

കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ (കുസാറ്റ്) ഹോസ്റ്റല്‍ മുറികളില്‍ മദ്യപിച്ച പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. രണ്ടുപേരില്‍ നിന്നു 2,000 രൂപ വീതം പിഴ ഈടാക്കി. ചൊവ്വാഴ്ച രാത്രിയാണു വനിതാ ഹോസ്റ്റലില്‍ മൂന്നു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇവരുടെ മുറിയില്‍ നിന്നു മദ്യക്കുപ്പികളും കണ്ടെടുത്തു.ഇന്നലെ ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ഇവരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും ചെയ്തതായി ഹോസ്റ്റല്‍ വാര്‍ഡന്‍ അറിയിച്ചു.

ദിവസങ്ങള്‍ക്കു മുന്‍പു ബിടെക് ഹോസ്റ്റലില്‍ മദ്യപാനം നടത്തിയ മൂന്നു വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായ ബിടെക് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയും മറ്റു രണ്ടുപേരില്‍ നിന്നു രണ്ടായിരം രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളെ സര്‍വകലാശാല അധികൃതര്‍ വിളിച്ചുവരുത്തിയിരുന്നു.പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ മദ്യപാനം സര്‍വകലാശാലാ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാംപസില്‍ മദ്യത്തിനു പുറമേ മറ്റു ലഹരിവസ്തുക്കളും എത്തുന്നുണ്ട്. ക്യാംപസിനെ ലഹരിമുക്തമാക്കാന്‍ സമൂഹത്തിന്റെ പിന്തുണ വേണമെന്നു സര്‍വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടു.
വരുംദിവസങ്ങളില്‍ പിജി വിദ്യാര്‍ഥികളടക്കം താമസിക്കുന്ന ഹോസ്റ്റലുകളിലെല്ലാം പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.രണ്ടുവര്‍ഷം മുന്‍പു ലഹരിമൂത്ത് കുസാറ്റിലെ ഒരു ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഹോസ്റ്റലില്‍ നിന്നു മദ്യക്കുപ്പികള്‍ എറിഞ്ഞാണു നാട്ടുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഹോസ്റ്റലില്‍ നിന്ന് ഒട്ടേറെ കാലി മദ്യക്കുപ്പികള്‍ കണ്ടെത്തിയിരുന്നു.

Top