സ്വന്തം ലേഖകൻ
തൃശൂര്‍ : കൊടകര കള്ളപ്പണ കേസിൽ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിൽ . കേസിലെ 15-ാം പ്രതിയ ഷിഗില്‍, ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് പിടികൂടിഉയത്.
ഇരുവരും തിരുപ്പതിയില്‍ നിന്നാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
പൊലീസ് കേസ് എടുത്തതോടെ ഉത്തരാഞ്ചല്‍ ഉള്‍പ്പെടെ പലയിടങ്ങളിലായാണ് ഷിഗില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പലതവണ ഇയാളെ പിടികൂടാൻ പൊലീസ് ശ്രമിച്ചിട്ടും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയില്‍ ഹാജരാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, കവര്‍ച്ച കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.