കൊച്ചി : കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്ക് കൂടുതല്‍ കുരുക്ക് മുറുകുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന നടനും എംപിയുമായ സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുഴല്‍പ്പണം കടത്താന്‍ സ്ഥാനാര്‍ത്ഥി ശ്രമിച്ചോയെന്ന് അന്വേഷിക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് എംപി കെ. മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കൊടകര കേസിലെ ധര്‍മ്മരാജന്‍ വന്നിരുന്നു എന്നുളള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊടകര കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം സുരേഷ് ഗോപിയിലേക്ക് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും.
തൃശൂരിലേക്ക് കുഴല്‍പ്പണം എത്തിച്ചത് സുരേഷ് ഗോപി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വഴിയാണോയെന്ന് അന്വേഷണമുണ്ടായാല്‍ ബിജെപി കടുത്ത പ്രതിസന്ധിയാലാവും. എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ദേശീയ നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ പണം സംസ്ഥാന നേതാക്കള്‍ വാങ്ങിച്ചെടുത്തുവെന്നും ആരോപണമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.അതേസമയം ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് എംപി കെ. മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുരേന്ദ്രന്റെ ചെലവുകള്‍ ഉള്‍പ്പെടെയുള്ളവ കണക്കില്‍പ്പെട്ടതാണോയെന്ന് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ചചെയ്തില്ല. പണം കടത്തിയെങ്കില്‍ പ്രധാനവിഷയമാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് 30 ലക്ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തുക. ഹെലികോപ്റ്ററിന്റെ വാടക സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടേണ്ട തുകയാണ്. സുരേന്ദ്രന്‍ സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണം. മുരളീധരന്‍ പറഞ്ഞു.