കൊടനാട് കൊലക്കേസ് പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല

തൃശൂര്‍ : ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അപകടത്തില്‍പെട്ടത് യാദൃച്ഛികമെന്ന് പോലീസ്. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതാനാവില്ല.കവര്‍ച്ച മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.കഴിഞ്ഞ ദിവസം കേസിലെ ഒന്നും രണ്ടും പ്രതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ഒന്നാം പ്രതി കനകരാജ് കൊല്ലപ്പെട്ടിരുന്നു. കനകരാജ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടാംപ്രതി സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് കണ്ണാടിയില്‍ അപകടത്തില്‍പെടുന്നത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ചെന്നിടിക്കുകയായിരുന്നു.sayan1

സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും അപകടത്തില്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ സയന്‍ ചികിത്സയിലാണ്.പ്രതിയുടെ ഭാര്യയുടെയും മകളുടെയും മൃതദേഹത്തില്‍ കണ്ട മുറിവുകളില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍. ഇരുവരുടെയും കഴുത്തില്‍ കണ്ട ആഴമേറിയ മുറിവുകള്‍ അപകടത്തിലും സംഭവിക്കാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതി സയന്‍റെ ഭാര്യയും മകളുമാണ് ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട്ട് അപകടത്തില്‍ മരിച്ചത്. അതിനിടെ, കേസില്‍ അറസ്റ്റിലായ എട്ടുപേരെ കോടനാട് എസ്റ്റേറ്റിലെത്തിച്ച് തെളിവെടുത്തു. ഇതില്‍ നാലു പ്രതികളെ കോട്ടഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ബാക്കിയുള്ളവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്.
കോയമ്പത്തൂര്‍ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പാലക്കാട് കാഴ്ചപ്പറമ്പിനു സമീപം നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28), മകള്‍ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റു മരിച്ച നിലയിലുമാണ് കാറില്‍ കണ്ടെത്തിയത്.വിനുപ്രിയയും മകള്‍ നീതുവും അപകടത്തില്‍ തല്‍ക്ഷണം മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണു കഴുത്തില്‍ സമാനരീതിയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് മരണത്തില്‍ പൊലീസിന് സംശയം തോന്നിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top