പൊതു മേഖലാ സ്ഥാപനങ്ങളിലെ നിയമനം സി.പി.എം പരിശോധിക്കും; കോടിയേരി

ദുബായ്: പൊതു മേഖലാ സ്ഥാപനങ്ങളിലെ നിയമനം സി.പി.എം പരിശോധിക്കും, തെറ്റുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍.ഈ മാസം 14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളിലെ വകുപ്പുകളില്‍ പാര്‍ട്ടി ഇടപെടാറില്ല. ചെയര്‍മാന്‍മാരെ മാത്രമാണ് എല്‍ഡിഎഎഫ് തീരുമാനിക്കാറുളളത്. അതാത് വകുപ്പുകളാണ് മറ്റ് നിയമനങ്ങള്‍ നടത്തുന്നത്. രാഷ്ട്രീയക്കാര്‍ മക്കളെ നിയമിച്ചാല്‍ സ്വജനപക്ഷപാതമെന്ന് പറയാം.

എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമുളളവരെ നിയമിച്ചാല്‍ അങ്ങനെ കാണാനാകില്ല. സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് കരുതി യോഗ്യതയുളളവരെ ഒഴിവാക്കാന്‍ കഴിയില്ല. വ്യവസായ വകുപ്പിലെ മാത്രമല്ല മറ്റു നിയമനങ്ങളും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top