കൊച്ചി: ഒടുവിൽ സി.പി.എം സെക്രട്ടറി പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിക്കാൻ സി.പി.എം തയ്യാറായി. വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ നടന്ന സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് ശേഷമാണ് കോടിയേരി ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. ശ്രീജിത്തിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇരകള്‍ക്കൊപ്പമാണെന്നും പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.
ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെ ന്യായീകരിച്ച അദ്ദേഹം മറ്റു തിരക്കു കളുണ്ടായതിനാലായിരിക്കണം സന്ദര്‍ശിക്കാതിരിക്കുന്നതെന്നും വ്യക്തമാക്കി. കസ്റ്റഡി മരണവുമായി ബ്ന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമോ എന്ന് കോടതി തീരുമാനിക്കട്ടെ. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍ണമെന്നും കുടുംബത്തിന് സഹായധനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ട്ടിയും സര്‍ക്കാരും ഇരകള്‍ക്കൊപ്പമാണെന്നും പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.