സംസ്ഥാനത്ത് വന്‍ കൊക്കയ്ന്‍ വേട്ട; യുവതിയില്‍ നിന്നും പിടികൂടിയത് 25 കോടി വിലവരുന്ന മയക്കുമരുന്ന്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. ഫിലിപ്പീന്‍സുകാരിയായ യുവതിയില്‍നിന്നാണ് 5 കിലോ കൊക്കെയ്ന്‍ പിടികൂടിയത്.

സംസ്ഥാനത്ത ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളില്‍ ഒന്നാണിത്. കൊച്ചിയില്‍ ആര്‍ക്കോ കൈമാറാനാണ് യുവതി മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. മസ്‌കറ്റ് വഴിയാണ് ഫിലിപ്പീന്‍സ് യുവതി കൊച്ചിയിലെത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കടത്തിനു പിന്നാലെ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴിയുളള മയക്കുമരുന്ന് കടത്തലും വ്യാപകമായിട്ടുണ്ട്. 5 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന വെനസ്വേല സ്വദേശിയെ അടുത്തിടെ വിമാനത്താവളത്തില്‍നിന്നും പിടികൂടിയിരുന്നു. 110 ഗുളികകളാണ് ഇയാള്‍ വിഴുങ്ങിയത്. രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്തു സംഘത്തിലെ കണ്ണിയായിരുന്നു ഇയാള്‍.

Top