കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ മിമിക്രി കലാകാരന് മഹേഷ് കുഞ്ഞുമോന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അമൃത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മഹേഷ് കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് എത്തിയത്. വൈകാതെ കലാവേദിയിലേക്ക് തിരിച്ചെത്തുമെന്ന് മഹേഷ് വ്യക്തമാക്കി.
അപകടത്തില്‍ മഹേഷിന്റെ മുഖത്തും പല്ലിനും ഗുരുതരമായി പരുക്കേറ്റു. മിന്നിരയിലെ അടക്കം പല്ലുകള്‍ നഷ്ടപ്പെട്ടു. മൂക്കിന് വളവ് വന്നതോടെ ശബ്ദത്തിന് ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. താടിയെല്ലിനും പല്ലുകള്ക്കുമുള്ള ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. മൂക്കിന്റെ വളവ് ശരിയാക്കുന്നതോടെ പഴയ രീതിയിലേക്ക് തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും മഹേഷ് നന്ദി അറിയിച്ചു.
അപകടം നടക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നു എന്നാണ് മഹേഷ് പറയുന്നത്. എല്ലാവര്ക്കും അറിയാം മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങള്‍ ആരും വിഷമിക്കണ്ട പഴയതിനേക്കാള്‍ അടിപൊളി ആയി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണമെന്നും മഹേഷ് പറഞ്ഞു.