ചേനയാണെന്ന് കരുതി വാക്കത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു; കാഴ്ച നഷ്ടമായി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പന്നിപ്പടക്കം പൊട്ടി യുവതിക്ക് ഗുരുതരപരിക്ക്. ടി.ടി.സി വിദ്യാര്‍ഥിനിയായ രാജിക്കാണ് പരിക്കേറ്റത്. യുവതിയുടെ ഇടതുകൈപ്പത്തി അറ്റു. ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ ഏട്ടേകാലോടെ വീട്ടുമുറ്റത്ത് നിന്നാണ് രാജിയുടെ അമ്മയ്ക്ക് പന്നിപ്പടക്കം കിട്ടിയത്. ചേനയാണെന്ന് കരുതി വാക്കത്തി കൊണ്ട് വെട്ടിയപ്പോള്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവതി. കാല്‍പ്പത്തിക്കും പരിക്കുള്ളതായാണ് വിവരം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top