കൊല്ലത്ത് കണക്കുകൾ ഞെട്ടിക്കും…

കൊല്ലം പാര്‍ലമെന്റ് സീറ്റിൽ സിറ്റിങ് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെ മല്‍സരിക്കുമെന്ന് ഉറപ്പായി പ്രവർത്തനവും തുടങ്ങി .ഇടതുപക്ഷത്തിൻറെ ഇരുക്കു കോട്ടയാണ് കൊല്ലം ജില്ല. ജില്ലയിലെ 11 നിയമസഭാ നിയോജക മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്നത് ഇടത് മുന്നണിയാണ്. ജില്ലയിലെ ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുണ്ടറ, ചടയമംഗലം, പുനലൂർ, ചവറ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. കയർ, കശുവണ്ടി, മത്സ്യബന്ധനതൊഴിലാളികളും തോട്ടം മേഖലയിൽ പണിയെടുക്കുന്നവരും മണ്ഡലത്തിൽ വോട്ടർമാരിലെ പ്രബല വിഭാഗമാണ്. സാമുദായിക വോട്ടുകളുടെ കേന്ദ്രീകരണം സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങളെ നിർണ്ണയിക്കാൻ ശേഷിയുള്ള മണ്ഡലങ്ങളിലൊന്നാണ് കൊല്ലം.

പക്ഷെ ഇത്തവണയും ഇടതുപക്ഷത്തിന് ഈ സീറ്റ് തിരിച്ചുപിടിക്കാനാവില്ല എന്നാണ് ഹെറാൾഡ് ന്യുസ് ടിവി വിലയിരുത്തുന്നത് .ആര്‍.എസ്.പി.യിലും യുഡിഎഫിലും രണ്ടു അഭിപ്രായമില്ല. ലോക്സഭ തിരഞ്ഞെടുപ്പിൽ പാര്‍ട്ടി മൽസരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റിലെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെ. ബൈപാസ് ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന സിപിഎം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. എം.പി.എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും എ.എ.അസീസ് ആരോപിച്ചു.എന്‍.കെ.പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ആര്‍എസ്പി രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആർഎസ്പിയുടെ കുത്തക മണ്ഡലമായിരുന്ന കൊല്ലത്ത് നിന്നും ആർഎസ്പി നേതാവ് എൻ ശ്രീകണ്ഠൻ നായർ അഞ്ച് തവണ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നാല് തവണയും ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ മൂന്ന് തവണയും ഇവിടെ നിന്നും വിജയക്കൊടി പാറിച്ചപ്പോൾ സിപിഎം രണ്ട് തവണയും സിപിഐ ഒരു തെരഞ്ഞെടുപ്പിലും കൊല്ലത്ത് വിജയം നേടി. സിപിഎമ്മിലെ പി രാജേന്ദ്രൻ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മത്സരിച്ചെങ്കിലും കോൺഗ്രസിലെ പീതാംബരക്കുറുപ്പ് അദ്ദേഹത്തെ പരാജയപ്പെടുത്തി.

2014 മാർച്ച് 7 ഇടത് മുന്നണിക്ക് കൊല്ലം ലോക്‌സഭാ മണ്ടലത്തെ സംബന്ധിച്ച് നിർണ്ണായക ദിവസമായിരുന്നു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ എം എ ബേബിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റ് കൈക്കൊണ്ടപ്പോൾ ആർ.എസ്.പി ചില കടുത്ത തീരുമാനങ്ങളിലേക്ക് പോകുകയും തുടർന്ന് ആർഎസ്പി ഇടത് ചേരി വിട്ട് യുഡിഎഫ് മുന്നണിയിലെത്തുകയുമായിരുന്നു. കുണ്ടറ നിയമസഭാ മണ്ടലത്തിൽ നിന്നുള്ള എംഎൽഎകൂടി ആയിരുന്ന എംഎ ബേബിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ കെ പ്രേമചന്ദ്രൻ പരാജയപ്പെടുത്തി. അതിന് ശേഷം നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണി നേടിയ ഏകപക്ഷീയ വിജയമാണ് പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്.

Top