നരേന്ദ്രമോദിയെ നേരിട്ട് വെല്ലുവിളിച്ച് റോബർട്ട് വധേര.വധേരയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ ‘വിറങ്ങലിച്ച്‌’ ബിജെപിയും.

ഡല്‍ഹി:റോബർട്ട് വധേര രാഷ്ട്രീയത്തിലേക്ക് !! പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെ ആവേശപൂര്‍വ്വം സ്വീകരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഭര്‍ത്താവ് റോബര്‍ട്ട് വധേരയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയിൽ അസ്വസ്ഥത സൃഷ്ടിച്ചുണ്ട് എങ്കിലും മോദിക്കും ബിജെപിക്കും വെല്ലുവിളി ആയിരിക്കയാണ് . ഉത്തർപ്രദേശിന്റെ ചാർജ്ജെടുത്ത് പ്രിയങ്ക തന്റെ രാഷ്ട്രീയ പ്രവർത്തനം ഊർജ്ജിതമാക്കി കൊണ്ടിരിക്കയാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമുണ്ടെന്ന സൂചനയുമായി ഭർത്താവ് റോബർട്ട് വധേരയും രംഗത്തെത്തിയത്. എന്തായാലും വധേരയുടെ ആഗ്രഹ പ്രകടനത്തോട് അനുകൂലമായാണ് കോൺഗ്രസ് പ്രതികരിച്ചത്. വധേര ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ മൊറാദാബാദിൽ അദ്ദേഹത്തെ മത്സരിക്കാൻ ക്ഷണിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രചരണം തുടങ്ങി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വധേരയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിറ്റൽ തെളിവുകൾ കൈമാറിയിരിക്കെയാണ് വധേരയുടെ പ്രതികരണവും വന്നിരിക്കുന്നത്. സ്ഥാനാർത്ഥിയാകാൻ റോബർട്ട് വധേരയെ ക്ഷണിച്ചു കൊണ്ട് ഉത്തർ പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിൽ ബോർഡുകളും ബാനറുകളും യൂത്ത് കോൺഗ്രസിന്റെ പേരിൽ ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജനം ആവശ്യപ്പെട്ടാൽ താൻ രാഷ്ട്രീയത്തിലെത്തുമെന്ന് വാധ്രാ സാമൂഹ്യമാധ്യമങ്ങൾ വഴി വ്യക്തമാക്കിയത്.ജനങ്ങള്‍ക്ക് അധികമായി എന്തെങ്കിലും സഹായം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു വധേരയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

നേരത്തേ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവേശനം പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ മത്സരിക്കാനില്ലെന്നും ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തലാണ് ഉദ്ദേശിക്കുന്നതെന്നും പ്രിയങ്ക തന്നെ വ്യക്തമാക്കുകയായിരുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ 23,000 പേജുള്ള രേഖകൾ മുഴുവൻ ആവശ്യപ്പെട്ട് വധേര ഡൽഹി പട്യാല ഹൗസ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു.ഇതിനായി എൻഫോഴ്‌മെന്റ് ഡയറക്ടേറ്റ് അഞ്ചു ദിവസത്തെ സമയമാണ് ചോദിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ കേസ് നീട്ടിവയ്ക്കാനുള്ള വാദ്രയുടെ നീക്കമാണ് ഇതെന്നാണ് എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകൻ വാദിച്ചത്.

ജനുവരിയിലായിരുന്നു പ്രിയങ്കയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലക്കാരിയായി കോൺഗ്രസ് നിയോഗിച്ചത്. പ്രിയങ്കയെ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകളായിട്ടാണ് ജനം വരവേറ്റത്. അതിന്റെ ആനുകൂല്യത്തില്‍ പ്രിയങ്കയുടെ നിഴലില്‍ രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശ്രമമാണ് ഇപ്പോള്‍ റോബര്‍ട്ട് വധേര നടത്തുന്നത് എന്ന മുറുമുറുപ്പും ഉയരുന്നുണ്ടെങ്കിലും വാദ്രയുടെ രാഷ്ട്രീയ പ്രവേശനം മോദിക്കും ബിജെപിക്കും കനത്ത തിരിച്ചടിയും വെല്ലുവിളിയും ആണ് .

Top