കോട്ടയം:മലയാള മനോരമയിലെ ലേഖകനെ മദ്യപിച്ചു പിടികൂടിയതിനെച്ചൊല്ലി എസ്പിയും എഎസ്പിയും തമ്മില്‍ പോരാണെന്നു വാര്‍ത്തയെഴുതിയ വിവാദ പത്രത്തിന് എതിരെ നിയമ നടപടിക്കായി ജില്ലാ പോലീസ് .പോലീസിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ വ്യാജമായ വാര്‍ത്ത തിരുവനന്തപൂരത്തെ വിവാദ ബ്ളോഗ് പത്തം മറുനാടന്‍ മലയാളിയാണ് പ്രസിദ്ധീകരിച്ചത് . ഈ പത്രം പുറത്തുവിട്ട വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും മറുനാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി പത്രക്കുറിപ്പു പുറത്തിറക്കിയതോടെയാണ് സംഭവം വീണ്ടും വിവാദമായത് വിവാദമായത്.
കോട്ടയം എസ്പി എന്‍.രാമചന്ദ്രനും, ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന എ എസ് പി ചൈത്ര തെരേസ ജോണും തമ്മില്‍ തര്‍ക്കമുണ്ടെന്നു ജൂണ്‍ നാലിനാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയത്. മലയാള മനോരമയുടെ ലേഖകനെ മദ്യപിച്ചു പിടികൂടിയെന്നും മനോരമ ജീവനക്കാരനാണെന്നു അറിയിച്ചിട്ടും ചൈത്ര തെരേസ ഇവരെ വിടാന്‍ തയ്യാറായില്ലെന്നുമായിരുന്നു മറുനാടന്റെ വാര്‍ത്തയുടെ ഉള്ളടക്കം. ഇതേ തുടര്‍ന്നു എസ്പി ഇടപെട്ട് ചൈത്രയുടെ അംഗരക്ഷകരെ ഒഴിവാക്കിയെന്നും, തുടര്‍ന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നുമായിരുന്നു വാര്‍ത്ത.
സംഭവം വിവാദമായതോടെയാണ് ഇന്നലെ ജില്ലാ പൊലീസ് മേധാവി വിശദീകരണവുമായി രംഗത്ത് എത്തിയത്. യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത വാട്‌സ് അപ്പില്‍ വ്യാപകമായി പ്രചരിച്ചതു മൂലം പൊലീസി്‌ന്റെ അന്തസിനു കളങ്കം വരുത്തുന്നതിനു ചിലര്‍ ശ്രമിക്കുന്നതായി കാണുന്നതായി എസ്പി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള വാര്‍ത്ത നിക്ഷിപ്ത താല്പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതാണെന്നും മനസിലാക്കുന്നതായും പ്രസ്താവനയില്‍ ജില്ലാ പൊലീസ് മേധാവി പറയുന്നു.press release SP എസ്പിയ്‌ക്കെതിരെ അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ എസ്പിയെയോ, എഎസ്പിയെയോ ആരോപണ വിധേയമായ പത്രസ്ഥാപനത്തെയോ നേരില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയില്‍ ജില്ലാ പൊലീസ് മേധാവി പറയുന്നു. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും എസ്പി നല്‍കിയ പത്രക്കുറിപ്പില്‍ അറിയിക്കുന്നു. ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് നിയമനടപടിയുടെ കാര്യം അറിയിച്ചിരിക്കുന്നത്.
യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത, വാട്സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ട് പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവി ചൂണ്ടിക്കാട്ടി.ഈ വാര്‍ത്ത ആരുടെയോ കുബുദ്ധിയില്‍ ഉരുത്തിരിഞ്ഞതും നിക്ഷിപ്ത താല്പര്യത്തോടെ ചിലര്‍ പ്രചരിപ്പിക്കുന്നതുമാണ്. ജില്ലാ പൊലീസ് മേധാവിയും എഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരോട് നിലവിട്ടു പെരുമാറി എന്ന രീതിയില്‍ വന്ന വാര്‍ത്ത, പൊലീസിന്റെ അന്തസ്സിനു കോട്ടം വരുത്തുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതുമാണ്. ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ജില്ലാ പൊലീസ് മേധാവിയെയോ എഎസ്പി ചൈത്ര തെരേസ ജോണിനെയോ സംഭവവുമായി ബന്ധമുള്ള മറ്റുള്ളവരെയോ സമീപിച്ച് നിജസ്ഥിതി അറിയാന്‍ വെബ്സൈറ്റിന്റെ അധികൃതര്‍ തയാറാകേണ്ടതായിരുന്നു എന്നു എസ് പി യുടെ പത്രക്കുറുപ്പില്‍ പറയുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ പത്രക്കുറിപ്പ്