കണ്ണൂര്‍:യമനില്‍ തീവ്രവാദികളുടെ പിടിയികലകപ്പെട്ട ടോം ഉഴുവനാല്‍ അച്ചനെ രക്ഷിക്കാന്‍ കത്തോലിക്കാ സഭക്ക് സങ്കടമോ വേവലാതിയോ ഇല്ല .എല്ലാം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ച് സഭ നിശബ്ബ്ധമാണ് .എന്നാല്‍ തോക്ക് സ്വാമി എന്നറിയപ്പെടുന്ന സ്വമി ഹിമവല്‍ ഭദ്രാനന്ത പറഞ്ഞപോലെ കള്ളന്‍മാരേയും പീഡകരേയും രക്ഷിക്കാന്‍ സഭ അതീവ യാഗരതിയിലും ആണ്. എന്നാല്‍ ഒരു കുരുന്ന് പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച വൈദീകനെ രക്ഷിക്കാന്‍ സഭ അരയും തലയും മുറുക്കി രംഗത്തിറിങ്ങിയിരിക്കുകയാണ് .പീഡകനായ വൈദികനെ രക്ഷിക്കുന്നതിലൂടെ കുറ്റവിമുക്തനാക്കുന്നതിലൂടെ കൂടെ കുറ്റവാളികള്‍ ആയവരേയും രക്ഷിക്ക എന്ന നിഗൂഡമായ നീക്കം കൊട്ടിയൂര്‍ പീഡനകേസിലെ പ്രതി ഫാദര്‍ റോബിനെ രക്ഷിക്കാനാണ് സഭ മെനക്കെട്ടിറങ്ങിയിരിക്കുന്നത്. പണവും സ്വാധീനവുമുള്ള കുറ്റവാളികളേ രക്ഷിച്ചു കൊണ്ടേയിരിക്കുക സഭയുടെ നയം ആയിരിക്കുന്നു എന്ന് പൊതുജനം വിധിച്ചാലും കുഴപ്പമില്ല ‘മൃഗീയവും ക്രൂരതയും വെള്ളതേക്കാനുള്ള ശ്രമത്തില്‍ മത നേതാക്കളും അധികാരികളും ഒന്നിക്കും . കൊട്ടിയൂര്‍ പീഢന കേസില്‍ വന്‍ അട്ടിമറികള്‍ക്ക് അണിയറയില്‍ സജീവമായ നീക്കം. 16കാരി പെണ്‍കുട്ടിയേ പള്ളി മേടയില്‍ വയ്ച്ച് നിരന്തിരം പീഢിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ പ്രതിയായ ഫാ.റോബിന് രക്ഷപെടാന്‍ പഴുതുകള്‍ ഒരുങ്ങുന്നു. കേസില്‍ പ്രതി ഭാഗവും വാദി ഭാഗവും ഒരുമിച്ച് ചേര്‍ന്ന് നടത്തിയ സുപ്രധാനമായ ചില ധാരണകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒന്നാ പ്രതി റോബിനും, കേസില്‍ പ്രതിയായ മറ്റൊരു വൈദീകനും 6 കന്യാസ്ത്രീകള്‍ക്കും വേണ്ടി രക്ഷാ വഴികള്‍ തീര്‍ത്ത സഭയുടെ ശക്തമായ നീക്കം.
കേസില്‍ പ്രതിഭാഗം സ്വീകരിക്കാന്‍ പോകുന്ന ഡിഫ്നസ് ഇവയാണ്
1) പീഢനത്തിനിരയായ പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നു. കുട്ടിയേ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മാതാപിതാക്കള്‍ പ്രായം അബദ്ധവശാല്‍ കുറച്ചു കാണിച്ചു. പ്രതിയായ ഫാ.റോബില്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയേ വിവാഹം കഴിക്കാന്‍ നീക്കം. ഇതോടെ കുറ്റകൃത്യത്തിന്റെ കാഠിന്യം കുറയും എന്നു മാത്രമല്ല കേസിന് ഒരു പ്രസക്തിയും ഇല്ലെന്നാകും
പ്രായം തിട്ടപെടുത്താന്‍ പെണ്‍കുട്ടിക്ക് ബോണ്‍ എക്സ്പേര്‍ട്ട് ടെസ്റ്റ്.പെണ്‍കുട്ടിയുടെ പ്രായം 18 വയസായിരുന്നു എന്ന് തെളിയിക്കാന്‍ ബോണ്‍ എക്സ്പേര്‍ട്ട് ടെസ്റ്റ് നടത്താന്‍ നീക്കം തുടങ്ങി. ഇപ്പോള്‍ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക വെറും 6 മാസത്തേ പ്രായ കുറവ് മാത്രമേ ഉള്ളു. ഈ 6മാസം എന്നത് ബോണ്‍ ടെസ്റ്റ് നടത്തി പരിഹരിക്കാമെന്നാണ് കണക്കുകൂട്ടല്‍.
ബോണ്‍ ടെസ്റ്റ് എന്നാല്‍ പ്രായം തെളിയിക്കുന്നതിനുള്ള ഒരു ടെസ്റ്റാണിത്.
ബന്ധപ്പെട്ട ആളുടെ എല്ലില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും. തുടര്‍ന്ന് ലാബട്ടറി പരിശോധന നടത്തും. ഈ പരിശോധനാ ഫലം ബോണ്‍ എക്സ്പേര്‍ട്ടും മെഡിക്കല്‍ സംഘവും, മെഡിക്കല്‍ ബോഡും വിശകലനം ചെയ്ത് തീരുമാനത്തിലെത്തും. അതായത് കൃത്യമായ പ്രായം ഈ ടെസ്റ്റില്‍ കണ്ടെത്താന്‍ ആകില്ല. 6 മാസത്തേ പ്രായ വ്യത്യാസം ഒന്നും തിട്ടപെടുത്തന്‍ ആകില്ല. കൃത്യമായ ശാസ്ത്രീയ ലാബ് പരിശോധനയില്‍ ഒന്നും തെളിയില്ല. വിശകലനങ്ങളിലൂടെ പ്രായം എക്സ്പേര്‍ട്ടുകള്‍ തിട്ടപെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ധാരാളം കേസുകള്‍ ചെയ്യാറുണ്ട്. കേരളത്തില്‍ തന്നെ പല കേസുകളിലും ബോണ്‍ എക്സ്പേര്‍ട്ട് ടെസ്റ്റ് നടത്തിയിട്ടുണ്ട്.
ഫാ.റോബിന്റെ കേസില്‍ പെണ്‍കുട്ടിയുടെ ബോണ്‍ ടെസ്റ്റ് നടത്തി 6മാസത്തേ പ്രായ വ്യത്യാസം എക്സ്പേര്‍ട്ടുകള്‍ക്ക് തിട്ടപെടുത്താനാകില്ല. മെഡിക്കല്‍ ബോഡിനേയും ബോണ്‍ എക്സ്പേര്‍ട്ടിനേയും വല്ലാതെ ഇത് ആശയ കുഴപ്പത്തിലാക്കും. മാത്രമല്ല 18 വയസ് ആയില്ലെന്നും അവര്‍ക്ക് വ്യക്തമായി ഒരു വിധി പറയാന്‍ ആകില്ല. ഒരു കേസിലേ ശിക്ഷ ഈ വിധിയേ ആശ്രയിച്ചിരിക്കും എന്നതിനാല്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ മാറി മറിയും എന്നും ഉറപാണ്. മാത്രമല്ല ഈ വിഷയത്തില്‍ സര്‍ക്കാരില്‍ പോലും സഭയുടെ ഒരു അനുബന്ധ സംഘടനാ നേതാവ് സജീവമായ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ ടെസ്റ്റ് നടന്നാല്‍ പിന്നെ പോക്സോ കേസ് നിലനില്ക്കില്ല. ഫാ റോബിന് ഉടന്‍ ജാമ്യവും കിട്ടും.
ഇത്തരത്തില്‍ ജാമ്യത്തിലിറങ്ങിയാല്‍ പീഢനത്തിനിരയായ പെണ്‍കുട്ടിയേ കൊണ്ട് പ്രതിയേ വിവാഹം കഴിപ്പിക്കാനും ചര്‍ച്ചകളും നീക്കവും സഭാ തലത്തില്‍ നടന്നു. സഭയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്ന കത്തോലിക്കാ സംഘടനയുടെ പ്രസിഡന്റാണ് ഇക്കാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് ചരടുവലികള്‍ക്ക് നേതൃത്വം നല്കുന്ന ഈ നേതാവ്.
ജന രോക്ഷം തണുത്തപ്പോള്‍ ഈ കേസില്‍ നിന്നും ഫാ റോബിനേ രക്ഷിക്കാന്‍ അരയും തലയും മുറുക്കിയാണ് സഭായുടെ അറിവോടെ നീക്കം. ഫാ.റോബിനൊപ്പം ഈ കേസില്‍ പ്രതിക്കൂട്ടില്‍ വിചാരണ നേരിടുന്നത് ഒരു വൈദീകനും 6 കന്യാസ്ത്രീകളും ആണ്. ആഗോള ക്രൈസ്തവ സഭയുടെ സമീപകാല ചരിത്രത്തില്‍ പോലും ഇത്തരം ഒരു കുറ്റകൃത്യത്തില്‍ ഇത്രയധികം കന്യാസ്ത്രീകള്‍ ഉള്‍പെട്ടിട്ടില്ല. കേസ് ഇല്ലാതാക്കാന്‍ അതുകൊണ്ട് തന്നെ ഏതറ്റവും പോയുള്ള കളികള്‍ക്കാണ് നീക്കം നടക്കുന്നത്.