വൈശാഖമഹോത്സവവും കാനന നടുവിലെ പർണ്ണശാലയും

വർഷത്തിൽ പതിനൊന്നു മാസങ്ങളിലും ദേവഗണങ്ങൾ പൂജക്ക്‌ എത്തുന്ന ഒരു സ്ഥലം പിന്നിട് ഒരു ഇരുപതിയെഴുനാൽ കാനന മധ്യത്തിലെ ആ പുണ്യ ഭൂമി ജനങ്ങൾക് തുറന്നു കൊടുക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് കൊട്ടിയൂർ പുഴയില മുങ്ങി ഈറൻ അണിഞ്ഞു തടാക മധ്യത്തിലെ ഓലപ്പുരയിൽ ഭക്തർ എത്തുന്നു ഭഗവാനെ തൊട്ടും തലോടിയും ഭക്തർ മറുകരതാണ്ടുന്ന കേരളത്തിലെ അപൂർവ്വ തീര്തടന കേന്ദ്രം

വയനടാൻ കുന്നുകൾക്ക് താഴെ വാവലി പുഴയുടെ തീരത്തെ ഒരു പൂജസ്ഥാനം ഈ കാനനകൈലാസേശ്വരക്ഷേത്രം.കൊട്ടിയൂർ കഥകളുടെ മാത്രമല്ല കാഴ്ചയുടെയും മനോഹാരിതയും സമ്മാനിക്കും ടെവാഗങ്ങൾ പൂജ നടത്തുമ്പോൾ വിഗ്നം വരാതിരിക്കാൻ ആണ് പതിനൊന്നു മാസം ക്ഷേത്രത്തിൽ മറ്റാരും പ്രവേശിക്കാത്തത്. ബ്രാഹ്മണന്‍ മുതല്‍ കാട്ടിലെ പഴമക്കാരായ കാടന്‍ വരെയുള്ളവര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്ഥാനികരാണ്. ഹിന്ദു സമാജത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍കും തുല്യപ്രാധാന്യം കല്പിച്ച്, ഓരോ ജാതീയവിഭാഗതിനും അവരവരുടെ ജീവിതവൃത്തിയുമായി ബന്ധപെട്ട് അടിയന്തരാവകാശങ്ങള്‍ നല്‍കിപ്പോരുന്ന ഒരു വ്യവസ്ഥിതി വൈശാഖോത്സവത്തെ വേരിട്ടതാക്കുന്നു. ത്രിശിലാചലം, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ പ്രാചീനകാലം മുതല്‍ നടത്തിവരുന്ന അയിത്തരഹിത ആചാരമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം എന്ന് ഏറെ പ്രശസ്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

maxresdefault
അതിപുരാതന കാലത്ത് ദക്ഷപ്രജാപതി യാഗം നടത്തിയ സ്ഥലമാണത്രേ കൊട്ടിയൂര്‍. യാഗവേദിയിലെത്തിയ സതീദേവി അപമാനിതയായി ദേഹത്യാഗം ചെയ്ത പുണ്യഭൂമി. തന്‍റെ പ്രാണെശ്വരി ആത്മത്യാഗം ചെയ്ത ഹോമകുണ്‌ഡത്തിനരികിലായി യാഗപര്യവസാനവേളയില്‍ സ്വയംഭൂവായി നിലകൊള്ളുന്ന ശിവചൈതന്യം ലോകരക്ഷയ്ക്കായി നടത്തിയ യാഗം ലക്ഷ്യത്തിൽ എതത്തെ സര്‍വ്വിനാശത്തിലേക്ക് പോകുന്നതുകണ്ട് ബ്രഹ്മാവ്‌,വിശുന്,മഹേശ്വർ തുടങ്ങി മുപ്പത്തിമുക്കോടി ദേവകളും ഒത്തു ചേർന്ന സ്ഥലം ‘കുടിയൂരായി’. ഇത് കാലക്രമേണ പരിണമിച്ച് ‘കൊട്ടിയൂരാ’യി മാറി. ശിവശിഷ്യരില്‍ പ്രധാനിയായ പരശുരാമന്‍ ഈ സഹ്യപര്‍വതസാനുവിലെത്തി തപസ്സുചെയ്തു. ദേവേന്ദ്രനിര്‍ദേശമനുസരിച്ച് തപസ്സുമുടക്കനായി കലി എത്തി. കലിയുടെ പ്രവൃത്തിയില്‍ കുപിതനായ ഭാര്‍ഗവരാമന്‍ കലിയെ കൊലപ്പെടുത്താനുറച്ചപ്പോള്‍ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ടുവത്രേ. കലി ഒരിക്കലും ഈ യാഗഭൂമിയില്‍ പ്രവേശിക്കയില്ലെന്നും, ഇവിടുത്തെ ഭക്തര്‍ക്ക് ദോഷം ഉണ്ടാകില്ലെന്നും, ദേവഭൂമിയായ ഇവിടെ വര്ഷം തോറും വൈശാഖമഹോത്സവം നടത്തണമെന്നുള്ള ഉപാധിയില്‍ കലിയെ ഭാര്‍ഗവരാമന്‍ വിട്ടയച്ചു.

മേടമാസത്തിലെ വിശാഖം മുതല്‍ മിഥുനമാസത്തിലെ ചോതി വരെ മൂന്നു മാസങ്ങളിലാണ് പരശുരാമകല്പിതമായ ഉത്സവച്ചടങ്ങുകള്‍ നടക്കുന്നത്.കാലാന്തരത്തില്‍ വൈശാഖമഹോത്സവം തടസ്സപ്പെടുകയും, ഈ പ്രദേശം കൊടുംകാടു മൂടുകയും ചെയ്തു.തുടർന്ന് വർഷങ്ങൾക്ക് ശേഷം ഒരു കുറിച്ച്യ യുവാവ് നായാട്ടുവേളയില്‍ ശിവച്ചൈതന്യം വഹിക്കുന്ന കല്‍വിളക്ക് കണ്ടെത്തുകയും ചെയ്തു അതിനു ശേഷം ക്ഷേത്രം ഓലപ്പുര വെച്ച് നിർമ്മിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

10428723_292579667589861_668115202_n
വയനടാൻ കുന്നുകളുടെ മലനിരകളോട് ചേർന്ന് പ്രകൃതിയോടിണങ്ങിയ ഒരു ക്ഷേത്രാരാധനാ സങ്കല്‍പ്പമാണ് കൊട്ടിയൂരിലുള്ളത്. ഒരു മഹാക്ഷേത്രത്തിന്‍റെതായിട്ടുള്ള വാസ്തുവിദ്യകളോ,കൊടിമരമോ ചുറ്റു അമ്പലവോ ഇവിടെയില്ല. ബാവലീതീര്‍ത്ഥമൊഴുകിയെത്തുന്ന തിരുവഞ്ചിറ എന്ന നദിയുടെ മധ്യത്താണ് കട്ടുകല്ലില്‍ തീര്‍ത്ത ഈ പുണ്യ ക്ഷേത്രം. ‘മണിത്തറ’ എന്നാ സ്വയംഭൂ ശിവസങ്കല്പസ്ഥാനം, സതീദേവി ജീവത്യാഗം ചെയ്ത ‘അമ്മ മറഞ്ഞ തറ’ എന്നാ ‘അമ്മാറക്കല്‍ തറ’, തിരുവഞ്ചിറയ്ക്ക് ചുറ്റുമായി താമസിക്കാനുള്ള പര്‍ണശാലാസമാനമായ ‘കയ്യാലകള്‍’ എന്നാ പേരിലുള്ള ഓലപ്പുരകൾ ആണ് ഇവിടെ ഉള്ളത് ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.

13325686_809404549161560_8302650660312816227_n
പ്രധാന പ്രസാദമായ ഓടപ്പൂവ് സഹ്യസാനുവിലെ മുളങ്കാടുകളിലെ ഒടത്തണ്ട് (ഈറ്റ) ചതച്ചെടുത്തു ചീകിയാണ് ഉണ്ടാക്കുന്നത്. തുമ്പയും, തുളസിയും, കൂവളത്തിലയുമാണ്‌ മണിത്തറയിലുപയോഗിക്കുന്നത്. ഭക്തര്‍ക്ക് പ്രസാദവും, ഭക്ഷണവും നല്‍കുന്നത് മരവാഴയിലയിലാണ്. ഞെട്ടിപ്പനയോലയും, കവുള്‍ചെടിയുടെ തോലിയുമാണ് കയ്യാലകെട്ടിന് ഉപയോഗിക്കുന്നത്. പ്രകൃതിയും, മനുഷ്യനും ഒന്നാണെന്നു ഉദ്ഘോഷിക്കുന്ന ഈ യഗോത്സവം നല്‍കുന്ന പാരിസ്ഥിതിക ദര്‍ശനം നാം ഉള്‍ക്കൊളെളണ്ടതുണ്ട് . വെടിക്കെട്ടും, ചമയങ്ങളും, ആഘോഷങ്ങളുമൊന്നുമില്ലാത്ത തികച്ചും ആഡംബര രഹിതമായാണ് ആരാധനാ ക്രമം.ഇതൊരു ക്ഷേത്രം എന്ന് കരുതാൻ ആരുക്കും ഇഷ്ടം അല്ല ഒരു ആരാധനാ കേന്ദ്രം എന്ന് പറയുവാനാണ് എല്ലാവർക്കും ഇഷ്ടം വൈഷകൊൽത്സവം കഴിയുമ്പോൾ ഇവിടം പിന്നെ പഴയരീതിൽ ആകുന്നു കാടു,മഴ,ഇരുപത്തിയേഴു നാൾ മനുഷ്യർ പൂജിച്ച ഒരു ദേവനും ഇവിടെ ഉണ്ടാകും .അടുത്ത വൈഷകൊല്ത്സവവും കാത്ത്.

Top