കൊട്ടിയൂര്‍ പീഡനക്കേസില്‍ 3 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. സിസ്റ്റര്‍മാരായ ആന്‍സി മാത്യു, ടെസി ജോസ്, ഡോ.ഹൈദരാലി എന്നിവരെയാണ് ഒഴിവാക്കിയത്.ഇവര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.ഫാദര്‍ ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും വിചാരണ നേരിടണം. പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. മുഖ്യപ്രതി ഫാദര്‍ റോബിനെ രക്ഷിക്കാന്‍ രേഖകള്‍ സൃഷ്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ പ്രധാന കുറ്റം. മൂന്നുപേര്‍ക്കെതിരെ ഈ കുറ്റം തെളിയിക്കുന്ന വസ്തുതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ പ്രസവിച്ചതുമായ ബന്ധപ്പെട്ട കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയാണ് ഒന്നാം പ്രതി. കേസിലെ വൈദികനെ രക്ഷിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിനാണ് മറ്റുള്ളവർക്കെതിരെ കേസ്.
കൊട്ടിയൂര്‍ പീഡനക്കേസില്‍ 3 പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി; ഫാദര്‍ ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റിയും വിചാരണ നേരിടണം
Tags: rapecase kottiyoor