ഫാ.റോബിന്റെ പീഢനം: ഡി.എൻ.എ ടെസ്റ്റ് പൊളിക്കാൻ ഇന്ത്യയിലെ ഏറ്റവും വിദഗ്ദനായ വക്കീൽ ജി വി.റാവു ഹാജരായി

തലശ്ശേരി:കൊട്ടിയൂർ പള്ളി മേടയിൽ 16കാരിയേ പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ തലശേരി വിചാരണകോടതിയിൽ വൻ നീക്കങ്ങൾ നടക്കുന്നു. പെൺകുട്ടി പ്രസവിച്ച കുഞ്ഞ് ഫാ.റോബിന്റെ ആണെന്ന് മുമ്പ് ഡി.എൻ.എ ടെസ്റ്റിൽ തെളിഞ്ഞിരുന്നു. എന്നാൽ ഈ ടെസീന്റെ സാങ്കേതികത ചോദ്യം ചെയ്യുകയാണ്‌ ഇപ്പോൾ.

ടെസ്റ്റ് ഫലം ക്രോസ് വിസ്താരത്തിൽ പൊളിക്കാൻ ഫാ. റോബിൻ അണി നിരത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ ഡി.എൻ.എ ടെസ്റ്റ് അനലൈസ് അഭിഭാഷകനായ അഡ്വ. ജി വി.റാവുനെയാണ്‌.അദ്ദേഹം തലശേരി കോടതിയിൽ ഫാ റോബിനു വേണ്ടി ഹാജരായി വാദം തുടങ്ങി. കേസിന്റെ മറ്റ് ഒരു ഭാഗത്തേക്കും കടക്കാതെ ഇദ്ദേഹം ഡി.എൻ.എ ടെസ്റ്റ് മാത്രമാണ്‌ വാദിക്കുന്നതും, ക്രോസ് നടത്തുന്നതും. ഇതിനു മാത്രം ഈ അഭിഭാഷകന്‌ കാൽ കോടിയോളം രൂപയാണ്‌ ചിലവു വരുന്നത് എന്നും അറിയുന്നു.

ഒന്നര വർഷമായി ജയിലിൽ കഴിയുന്ന ഫാ. റോബിനു പിന്നിൽ പണം വെറും നിസാരം. കാരണം എവിടെ നിന്നാണ്‌ പണം വരുന്നത് എന്നറിയില്ല. ഇദ്ദേഹം കേസിനായി ചിലവിടുന്നത് കോടികണക്കിനു രൂപയാണ്‌. കേസിൽ നിന്നും പൂർണ്ണമായി മുക്തനായാൽ വൈദീക വൃത്തിയിലേക്ക് തന്നെ അദ്ദേഹത്തിനു മടങ്ങാം എന്നും കണക്കുകൂട്ടുന്നു. കാരണം കേസ് തള്ളിയാൽ റോബിൻ നിരപരാധി എന്നു വരും. കേസ് പൊളിക്കാനാണ്‌ ഡി.എൻ.എ പഠനത്തിൽ ഗവേഷണാനന്തര ബിരുദമുള്ള അഡ്വ. ജി വി.റാവുവാണ് തലശേരി കോടതിയിൽ ഫാദർ റോബിനു വേണ്ടി ഹാജരാക്കുന്നതും.ഡി.എൻ.എ ടെസ്റ്റ് എടുത്ത് അമ്മാനമാടി കോടതിയേ പോലും ഞെട്ടിപ്പിക്കുന്ന റാവു നിസാരക്കാരനല്ല.

ക്രിമിനോളജയിലും ഫോറൻസിക് സയൻസിലും ബിരുദാനന്തര ബിരുദം, ഫോറൻസിക് ആസ്‌പെക്ട്‌സ് ഓഫ് ഡി.എൻ.എ പ്രൊഫൈലിങ്ങിൽ ഡോക്ടറേറ്റ്,ഡവലപ് മെന്റ് ഓഫ് ഡി.എൻ.എ പ്രോബ്ലംസിൽ ഗവേഷനാന്തര ബിരുദം. അമേരിക്ക, ഇംഗ്ലണ്ട്,കാനഡ ന്യൂസിലാൻഡ് മൊറീഷ്യസ്, ശ്രീലങ്ക തുടങ്ങിയരാജ്യങ്ങളിലെ 800 ലധികം ഫോറൻസിക് റിപ്പോർട്ടുകൾ വിശലകലനം ചെയ്ത പരിചയം എന്നിങ്ങനെ പോകുന്നു അഡ്വ. ജിവി റാവുവിന്റെ മികവുകൾ. ഡി.എൻ.എ വിദഗ്ദനായ റാവു സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത്. രാജീവ്ഗാന്ധി കൊലക്കേസ്,നൈന സാഹ്നി തന്തൂരി കേസ്,സ്വാമിപ്രേമാനന്ദ(ബംഗ്ലുരു)കേസ്,ജാർഖണ്ട് മുക്തിമോർച്ച കേസ്,രാഘവേശ്വര ഭാരതി സ്വാമി(ബംഗ്ലുരു)എന്നീ കേസുകളുടെ വിചാരണവേളയിൽ ഡി.എൻ.എ സംബന്ധമായസഹായം നൽകിയത് റാവുവാണ്.വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഡി.എൻ.എ പരിശോധന സംബന്ധിച്ച സാക്ഷി വിസ്താരത്തിന് മാത്രമാണ് റാവു ഹാജരാവുന്നത്.

ഡിഎൻഎ വിശകലനത്തിൽ ശാസ്ത്രജ്ഞനോട് തുല്യനായ വ്യക്തിയെന്നാണ് സുപ്രീം കോടതി റാവുവിനെ വിശേഷിപ്പിച്ചത്.ഫാദർ റോബിന്റെ ഫോറൻസിക് പരിശോധനഫലം വിശകലനംചെയ്ത തിരുവനന്തപുരം റീജിനൽ ഫോറൻസിക് സയൻസ് ലാബ് അസി. ഡയരക്ടർ ,എസ് ഷീജയെ വിസ്തരിക്കുന്നതിനാണ് റാവു തലശേരിസെഷൻസ് കോടതിയിൽ എത്തിയത്. രണ്ടുവർഷത്തെ പരിചയവും സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും മാത്രമുള്ള എസ്.ഷീജ തയ്യറാക്കിയ ഡി.എൻ.എ വിശകലന റിപ്പോർട്ട് തള്ളണമെന്നാണ് റാവു കോടതിയിൽ ആവശ്യപ്പെട്ടത്.

ഫാദർ റോബിന്റെ ഡി.എൻ.എ പരിശോധനാ ഫലം പ്രോസിക്യൂഷന് അനുകൂലമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, പ്രോസിക്യൂട്ടർമാരായ സി.കെ. രാമചന്ദ്രൻ, ബീന കാളിയത്ത് എന്നിവർ ഹാജരായി. പെൺകുട്ടിയെ പീഡിപ്പിച്ച ഫാ. റോബിൻ വടക്കുഞ്ചേരിയാണ് കേസിലെ ഒന്നാം പ്രതി. ആകെ ഏഴുപ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്.കേസിൽ ക്രോസ് വിസ്താരം   തുടരും

Top