പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ! ഇനി കല്യാണം കഴിക്കാമെന്ന് വൈദികൻ!!

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയാറാണെന്ന് പ്രതിയായ വൈദികൻ. കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിന്‍ വടക്കുംചേരിയാണ് പെൺകുട്ടിയെ വിവാഹം ചെയ്യാനും, സംരക്ഷിക്കാനും തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് 20 വർഷം കഠിനതടവിന് അനുഭവിക്കുകയാണ് റോബിൻ വടക്കുംചേരി. അതേസമയം വിവാഹ ആവശ്യത്തിനായി രണ്ട് മാസത്തേക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അനുമതിതേടിയിട്ടുമുണ്ട് റോബിൻ വടക്കുംചേരി.

ഇതിന് പിന്നാലെ പീഡനത്തിനിരയായ പെൺകുട്ടി കേസിൽ കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്. എന്നാൽ വൈദിക്‌നറെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയാറാണെന്ന് വൈദികൻ തീരുമാനിച്ചതിന് പിന്നിൽ ശിക്ഷയിൽ ഇളവ് നേടാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഈ മാസം 24ന് കേസ് വീണ്ടും പരിഗണിക്കും. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെൺകുട്ടി ഗർഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവിൽ ചുമത്തി കേസ് ഒതുക്കിതീർക്കാൻ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെൺകുട്ടി ഉൾപ്പെടെയുള്ളവർ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. പെൺകുട്ടി ജന്മം നൽകിയത് റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട്‌ ഡിഎൻഎ പരിശോധനയിൽ വ്യക്തമായിരുന്നു.

Top