പീഡനത്തിനിരയായ പെൺകുട്ടി മൊഴിമാറ്റി.കൊട്ടിയൂർ പീഡന രക്ഷപെടും !പീഡനത്തിനിരയാവുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി.ഉദയസമ്മതപ്രകാരമായിരുന്നു ബന്ധമെന്നും കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍

കണ്ണൂർ:കൊട്ടിയൂര്‍ പീഡനക്കേസ് വിചാരണയിൽ പ്രതിഭാഗത്തിനു അനുകൂലമായ കരുത്തുറ്റ നീക്കം .കൊട്ടിയൂർ നീണ്ടു നോക്കിയിൽ വൈദികൻ റോബിൻ പതിനാറുരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ നിർണായക വഴിത്തിരിവാണ് വിചാരണയിൽ ഉണ്ടായിരിക്കുന്നത് . പീഡനത്തിനിരയാവുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി. ഉദയസമ്മതപ്രകാരമായിരുന്നു ബന്ധമെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. തന്റെ ജന്മ തീയതിയും പെൺകുട്ടി കോടതിയിൽ മാറ്റി പറഞ്ഞിട്ടുണ്ട്. പ്രതിയായ ഫാദർ റോബിൻ തന്നെയും കുഞ്ഞിനേയും സംരക്ഷിച്ചാൽ മതിയെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.

പോക്‌സോ വകുപ്പുകള്‍ ചുമത്തപ്പെട്ട കൊട്ടിയൂര്‍ കേസില്‍ ഇരയായ പെണ്‍കുട്ടി നല്‍കിയ ഈ മൊഴി വളരെ നിര്‍ണായകമാണ്. പ്രായപൂര്‍ത്തിയായി എന്ന് പെണ്‍കുട്ടി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ കേസില്‍ നിന്ന് പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കപ്പെടും. അതേസമയം ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയുടെ വാക്കാലുള്ള മൊഴി കോടതിയില്‍ പൊളിക്കാന്‍ വേണ്ട രേഖകളും ശാസ്ത്രീയ തെളിവുകളും പ്രൊസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. ഫാദര്‍ റോബിനെ ശിക്ഷിക്കേണ്ടതില്ലെന്നും പകരം തനിക്കും കുഞ്ഞിനും ജീവനാംശം നല്‍കാന്‍ നടപടിയെടുക്കണമെന്നും പെണ്‍കുട്ടി തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു.robin-kanr

നേരത്തെ കേസിന്റെ വിചാരണ ആരംഭിക്കും മുന്‍പേ തന്നെ മൂന്ന് പേരെ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടി പ്രതിഭാഗത്തിന് അനുകൂലമായി സംസാരിച്ചത്. പെണ്‍കുട്ടിയുടെ മൊഴി ശേഖരിക്കുന്ന നടപടി കോടതി നാളെയും തുടരും. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ക്രൈസ്തവ സഭയിലെ വൈദികര്‍ തുടര്‍ച്ചയായി പീഡനക്കേസുകളില്‍ പ്രതിയാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസ് പരിഗണിക്കുന്ന അതേ ബെഞ്ചാണ് കൊട്ടിയൂര്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജിയും പരിഗണിച്ചത്.പീഡനത്തിനിരയാവുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നുവെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകിയാതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

വിചാരണയിൽ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതിയായ നീണ്ടുനോക്കി പള്ളി വികാരി ഫാദര്‍ റോബിനടക്കം പത്തു പ്രതികളും ഹാജരായി.സിപിഎമ്മും ബിജെപി.- ആർ. എസ്. എസ് കക്ഷികളും മുഖാമുഖം നിൽക്കുന്ന രാഷ്ട്രീയ കേസുകളും കൊട്ടിയൂർ പീഡനകേസും വിചാരണ നടക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലായിരുന്നു തലശ്ശേരി കോടതി സമുച്ചയം. കൊട്ടിയൂർ പീഡനക്കേസിൽ രഹസ്യ വിചാരണയാണ് നടക്കുന്നത്. ഇത്രയും രാഷ്ട്രീയ കൊലപാതക കേസുകളും ഏറെ വിവാദം സൃഷ്ടിച്ച കൊട്ടിയൂർ പീഡനക്കേസും എത്തിയതോടെ കനത്ത പൊലീസ് ബന്തവസ്സാണ് കോടതിയിലും പരിസരത്തും ഉള്ളത്. രാഷ്ട്രീയ പ്രവർത്തകർ കൂടുതലായി കോടതിയിലേക്ക് എത്തുന്നതുൾപ്പെടെ നിരീക്ഷിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.കൊട്ടിയൂർ പീഡനകേസിൽ പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുത്തു. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതിയിലാണ് വിചാരണ. പീഡനത്തിനിരയായ പെണ്‍കുട്ടിയെയാണ് ആദ്യദിവസം വിസ്തരിച്ചത്. കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു രഹസ്യവിചാരണ. എന്നാൽ പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയിലെ പത്തോളം പ്രഗത്ഭരായ അഭിഭാഷകരാണ് കോടതിയിൽ എത്തിയത്.

നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ മുന്‍ വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് മുഖ്യപ്രതി. കൂടാതെ മറ്റു പ്രതികളായ മാതൃവേദി അംഗം തങ്കമ്മ നെല്ലിയാനി, വയനാട് ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി മുന്‍ അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഹാജരായി.robin-ds

ഈ മാസം 24 വരെയുള്ള ദിവസങ്ങളില്‍ മൊഴി നല്‍കാനാണ് സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിട്ടുള്ളത്. അതേസമയം, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ സിസ്റ്റര്‍ ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെ സുപ്രിംകോടതി ഇന്നലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള തെളിവുകളില്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. എന്നാല്‍, പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഫാദര്‍ റോബിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി മേയ് മാസം തള്ളിയിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവച്ചെന്നാണ് മറ്റു പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റം.

2017 ഏപ്രില്‍ 20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ സുനില്‍കുമാര്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ജൂണ്‍ ഒന്നിന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കംപ്യൂട്ടര്‍ പഠനത്തിന് പള്ളിമേടയിലെത്തിയപ്പോഴാണ് പ്ലസ്ടു വിദ്യാര്‍ഥിനി പീഡനത്തിനിരയായതും തുടർന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതും. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിനാണെന്നു കണ്ടെത്തി. റോബിന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.കഴിഞ്ഞ ഒന്നര വർഷത്തോളമായി കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന കേസിലെ മുഖ്യപ്രതി ഫാദർ റോബിൻ വടക്കുഞ്ചേരിയും വൈദികനെതിരെ പീഡന പരാതിയിൽ ഉറച്ചു നിൽകുന്ന വിദ്യാർത്ഥിനിയും മുഖാമുഖമെത്തുന്ന പോക്‌സോ കോടതിയും പൊലീസ് നിരീക്ഷണ വലയത്തിലായിരുന്നു.ഫാ. റോബിന്‍ വടക്കുംചേരിക്ക് പുറമെ കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വെന്റിലെ അന്തേവാസികള്‍ എന്നിവരാണു പ്രതികള്‍. പീഡനത്തിനിരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിനാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. സംഭവം മറച്ചുവച്ചുവെന്നതാണ് മറ്റുള്ളവര്‍ക്കെതിരെയുള്ള കേസ്.അതേസമയം വിചാരണക്ക് ശേഷം വൈദികൻ രക്ഷപെടും എന്നും സൂചനയുണ്ട് .വിചാരണയിൽ കുറ്റം തെളിയിക്കാൻ ആവില്ല എന്നും സാങ്കേതികമായി പോക്സോ കേസ് നിലനിൽക്കില്ല എന്നും വാദമുണ്ട്.

Top