പീഡന ഫാദര്‍ റോബിന്റെ ഡിന്‍എ ഫലം കാത്ത് പോലീസ്; കുഞ്ഞിനെ മാറ്റയെന്ന സംശയത്തില്‍ പെണ്‍കുട്ടിയുടെ ഡിഎന്‍എയും പരിശോധിക്കുന്നു. രക്ഷിതാക്കളുമായി ചര്‍ച്ചക്ക് പോയവരെയും പ്രതിചേര്‍ക്കും

കൊട്ടിയൂരിലെ പീഡന ഫാദര്‍ റോബിന്റെ ഡിഎന്‍എ പരിശോധന കേസില്‍ നിര്‍ണ്ണായകമാകും. ഡിഎന്‍എ പരിശേധനയില്‍ കുഞ്ഞ് റോബിന്റെതാണെന്ന് തെളിഞ്ഞാല്‍ പിന്നെ മറ്റ് തെളിവുകള്‍ക്ക് വേണ്ടത്ര ശക്തിയില്ലെങ്കിലും ഫാദര്‍ ശിക്ഷിക്കപ്പെടും. നേരത്തെ കുഞ്ഞിനെ മാറ്റാനുള്ള സാധ്യത മുന്‍നിര്‍ത്തി പൊലീസ് പെണ്‍കുട്ടിയുടെ രക്തവും ഡിഎന്‍എ പരിശോധനക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയും ചോദ്യംചെയ്യലില്‍ പുറത്തുവന്നതോടെ വൈദികനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്‍മം നല്‍കിയ കേസില്‍ നാലുദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കാഞ്ചേരിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദികന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടര്‍ രഹസ്യകോഡ് സഹിതം സൈബര്‍ വിഭാഗത്തിന് കൈമാറി. രണ്ടു മുതല്‍ പത്തുവരെയുള്ള പ്രതികള്‍ കേസിന്റെ നിര്‍ണായകഘട്ടത്തില്‍ വൈദികനെ എങ്ങനെ സഹായിച്ചെന്നും ആരെയൊക്കെയാണ് ഫാ.റോബിന്‍ നേരിട്ട് വിളിച്ച് നിര്‍ദേശം നല്‍കിയതെന്നും പൊലീസ് ചോദിച്ചറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സ്വന്തം പിതാവിനെ പത്തുലക്ഷം രൂപക്ക് സമ്മതിപ്പിക്കാന്‍ ചര്‍ച്ചക്കുപോയവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈദികന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ പ്രതിചേര്‍ക്കുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.

ഗൂഢാലോചന വെളിപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ വകുപ്പുകളും വൈദികനെതിരെ ചുമത്തും. പെണ്‍കുട്ടി പ്രസവിച്ച തൊക്കിലാങ്ങാടി ആശുപത്രിയില്‍വച്ചോ പിന്നീടോ കുഞ്ഞിനെ മാറ്റിയിരിക്കാനുള്ള സംശയം ബലപ്പെട്ടതോടെ വൈദികന്റെ ഡിഎന്‍എ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഫലം എതിരായാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ പെണ്‍കുട്ടിയുടെ രക്തവും കോടതിയുടെ അനുമതിയോടെ പൊലീസ് ഡിഎന്‍എ പരിശോധനക്ക് അയച്ചു.

ചോദ്യം ചെയ്യലില്‍ മറ്റുകേസുകള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി നാളെ വൈദികനെ കോടതിയില്‍ തിരികെ ഹാജരാക്കും.കേസില്‍ ഒളിവില്‍ കഴിയുന്നവരെ സഹായിക്കുന്നവരെ കൂടി പ്രതിചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കേസ് എത്രയും വേഗം അവസാനിപ്പിച്ച് കുറ്റപത്രം തയാറാക്കാനാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

Top