
കണ്ണൂര്‍: കൊട്ടിയൂര്‍ ബലാല്‍സംഗ കേസില്‍ രണ്ടാം പ്രതിയും വൈദികന്‍റെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ സുനില്‍ കുമാറിന് മുന്‍പിലാണ് കീഴടങ്ങിയത്.
രാവിലെ 7ന് മുന്‍പായി ഹാജരാകാനായിരുന്നു ഉത്തരവ്. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ തങ്കമ്മക്ക് കീഴടങ്ങാന്‍ കോടതി അനുവദിച്ച സമയം ഇന്ന് തീര്‍ന്നിരുന്നു. ഇതോടെയാണ് തങ്കമ്മ കീഴടങ്ങാനെത്തിയത്. കേസില്‍ 8,9,10 പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
Tags: rapecase kottiyoor