കോവളം കൊട്ടാരം സർക്കാർ ഏറ്റെടുത്ത് ആഴക്കടൽപര്യവേഷണ കേന്ദ്രം സ്ഥാപിക്കുക.

കൊച്ചി:ഗാന്ധി ഹരിതസമൃദ്ധിയോടൊപ്പം ഏകത പരിഷത്, മറ്റു ഗാന്ധിയൻ സംഘടനകളും കൈകോർത്തുകൊണ്ട് സഹനത്തിന്റെയും കാരുണ്യത്തിന്റെയും മൂർത്തരൂപം ശ്രീയേശുദേവന്റെ പിറവി ദിനത്തിൽ അഴിമതിയുടെ സമകാലീന കാഴ്ച കോവളം കൊട്ടാരം സ്വകാര്യ ഹോട്ടൽ മുതലാളിക്ക് കൈമാറിയ നടപടി തിരുത്തണമെന്നും, ആവർത്തിക്കപ്പെടുന്ന ദുരന്തങ്ങളുടെ മുന്നറിവിലൂടെ അതിന്റെ വ്യാപ്തി കുറക്കുന്നതിനാവശ്യമായ വിവരം നൽകുന്നതിനായുള്ള ആഴക്കടൽപര്യവേഷണ കേന്ദ്രം തന്ത്രപ്രധാനമായ ഈ സ്ഥലത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുമാണ് സത്യഗ്രഹ മാർച്ച് നടക്കുന്നത്….. ഇതൊരു തുടക്കമാണെന്നും സ ഹ ന മാ ർഗ്ഗത്തിലൂടെ തിരുത്തൽ ശക്തിയാകുവാനും അഴിമതിക്കും അനീതിക്കും എതിരെ പോരാടുവാനും അതിലൂടെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി മുന്നോട്ടു പോകണമെന്നും അതിന് പ്രതിബന്ധങ്ങളാകുന്നവരെ സമാധാനത്തിന്റെ ഭാഷ കൊണ്ടും ഭാവം കൊണ്ടും നേരിടാൻ നമുക്ക് സാധിക്കണമെന്നും സ്വധർമ്മം മറന്നു പോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കടുത്ത അലംഭാവവും അനാസ്ഥയും വെടിയാൻ തയ്യാറാകണമെന്നും പ്രാസംഗികർ ആവശ്യപ്പെട്ടു ലക്ഷക്കണക്കിന് ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിയുടെ മുന്നിൽ ഈയാവശ്യമെത്തിക്കുമെന്നും അതിനായി പൊതുജനങ്ങളുടെ പങ്കാളിത്തമുണ്ടാകണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

പ്രമുഖ ഗാന്ധിയൻ പത്മശ്രീ ഗോപിനാഥൻ നായർ പതാക ജാഥാ ക്യാപ്റ്റൻ ശ്രീ സനൽ കുളത്തുങ്കലിന് (ഗാന്ധി ഹരിതസമൃദ്ധി ജനറൽ സെക്രട്ടറി) നൽകിക്കൊണ്ട് മാർച്ച് ഉത്ഘാടനം ചെയ്തു.ഫാദർ യൂജിൻ പെരേര (തിരു: അതിരൂപത വികാരി ജനറൽ) സ്വാമി അശ്വതി തിരുനാൾ (ഏകലവ്യാശ്രമം മഠാധിപതി ) ഷഹീർ മൗലവി (ശാന്തി സമിതി സെക്രട്ടറി) അഡ്വ. S ഉദയകുമാർ (ഗാന്ധി ഹരിതസമൃദ്ധി ജില്ലാ പ്രസിഡന്റ്,തുടങ്ങിയവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏകത പരിഷത് സംസ്ഥാന സെക്രട്ടറി അനിൽകുമാർ PY ,ഏകത കലാ മഞ്ച് സംസ്ഥാന സെക്രട്ടറി ശ്രീ പരശുരാമൻ, സ്ത്രീ ഏകത സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകല വേണുഗോപാൽ, ഏകത പരിഷത് തിരു.ജില്ലാ സെക്രട്ടറി അഡ്വ. S. ഉദയകുമാർ, ജില്ലാ വൈസ് പ്രസി.അനിൽ രാമൻ, ജില്ലാ കമ്മിറ്റിയംഗം P വേണുഗോപാൽ, കലാ മഞ്ച് തിരു. ജില്ലാ പ്രസിഡന്റ് അനിൽ പോറോട് ലീലാമ്മ ഐസക്, നഷീ ഥ ബീഗം, സതികുമാരി, മാരായമുട്ടം രാജേഷ്, കോഴിക്കോട്സലിം, മഠത്തിൽ ഷുക്കൂർ ആലപ്പുഴ തുടങ്ങിയവരും നേതൃത്വം നൽകി

Top