കോഴിക്കോട്: ജിഷയുടെ കൊലപാതകം സംബന്ധിച്ചുള്ള ചര്‍ച്ചകളും പ്രതിഷേധങ്ങളും കത്തുമ്പോള്‍ കോഴിക്കോട് കളക്ടര്‍ ബ്രോയ്ക്ക് ചിലത് പറയാനുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയാന്‍ എന്തൊക്കെ ചെയ്യണമെന്ന ചോദ്യത്തിന് നല്ലൊരു ഉത്തരവുമായിട്ടാണ് കളക്ടര്‍ പ്രശാന്ത് നായര്‍ എത്തിയത്. സ്ത്രീകള്‍ കരാട്ടെയും കളരിയും പഠിപ്പിക്കുന്നത് നല്ല കാര്യം തന്നെ. അതേസമയം, ആണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കലാണ് ആദ്യം വേണ്ടതെന്ന് പ്രശാന്ത് പറയുന്നു.
സ്ത്രീ ശാക്തീകരണമാണ് പലരും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായം. ജിഷ സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ പ്രശാന്ത് നായരുടെ രണ്ടാമത്തെ പോസ്റ്റാണിത്. സ്ത്രീയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനോ (പുരുഷന്‍മാരുമായി) ഇടപഴകാനോ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍ സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളുടെ ശരീരം ആക്രമിക്കപ്പെടുന്നതില്‍ അത്ഭുതമില്ല എന്നായിരുന്നു ആദ്യ പോസ്റ്റില്‍ കളക്ടര്‍ ബ്രോയുടെ പ്രതികരണം.
സാമൂഹിക പ്രസക്തമായ എല്ലാവിഷയങ്ങളിലും തന്റേതായ ശക്തമായ ഇടപെടലുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും കേരളത്തിന്റെയാകെ ഇഷ്ടവ്യക്തിത്വങ്ങളില്‍ ഒന്നായി മാറിയ ആളാണ് പ്രശാന്ത് നായര്‍.