രണ്ട് പട്ടികളെ ഞാന്‍ കല്ലെറിഞ്ഞു; ഭ്രാന്തിളകിയ ചില പട്ടികള്‍ ഏത് പോസ്റ്റിട്ടാലും തെറിപറയും; ഫോട്ടോവിനു വന്ന കമന്റിനെക്കുറിച്ച് അബ്ദുള്ളക്കുട്ടി

ap-abdullakkutty

കണ്ണൂര്‍: ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ ഫോട്ടോവിന് വന്ന കമന്റുകള്‍ കുറച്ചൊന്നുമല്ല. പരിഹാസങ്ങളും തെറിയഭിഷേകവുമായിരുന്നു. എന്നാല്‍, തിരിച്ച് അബ്ദുള്ളക്കുട്ടി ചുട്ടമറുപടി തന്നെ നല്‍കിയിരുന്നു. സരിതയെ ചേര്‍ത്തും നിരവധി കമന്റുകള്‍ വന്നിരുന്നു.

കാലങ്ങളായി തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങളോട് താന്‍ ചുരുങ്ങിയ വാക്കുകളിലാണ് പ്രതികരിച്ചത്, ഇതിനെ ഊതി വീര്‍പ്പിക്കാന്‍ ശ്രമിക്കേണ്ട.കടിക്കാന്‍ വന്ന പട്ടികളെ കല്ലെറിയേണ്ട..? തെരുവ് പട്ടികളെ പോലെ ചില പട്ടികള്‍ എന്നെ തെറിപറയുന്നു. രണ്ട് പട്ടികളെ ഞാന്‍ തിരിച്ചെറിഞ്ഞിട്ടുണ്ട്. ഞാനെറിഞ്ഞ കല്ല് അവര്ക്ക് തന്നെ കൊണ്ടു. ഭ്രാന്തിളകിയ പട്ടികള്‍ ഏത് പോസ്റ്റിട്ടാലും തെറിപറയുുകയാണ്. എന്റെ ഫേസ്ബുക്ക് പേജില്‍ കാല്‍ ലക്ഷത്തോളം ഫോളേഴാസ്ണ്ട്. ഇതില്‍ ഭൂരിപക്ഷവും നല്ല രീതിയിലാണ് പെരുമാറുന്നത്. എന്നാല്‍, ചില പട്ടികള്‍ അവരുടെ സ്വഭാവം കാണിക്കും. തന്റെ പോസ്റ്റുകള്‍ എന്താണെന്ന് പോലും വ്യാഖ്യാനം ചെയ്യാതെ അതിനു താഴെ തെറിയഭിഷേകം നടത്താനാണ് ചിലര്‍ സമയം കണ്ടെത്തുന്നത്. ഇത്തരക്കാരോട് താന്‍ പറഞ്ഞ വാക്കുകള്‍ കൂടിപ്പോയിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരിത വിളിക്കാറുണ്ടോയെന്നായിരുന്നു കമന്റ്. ഇയാള്‍ക്ക് പോടാ തെണ്ടി എന്നാണ് അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയത്. ഈ കമന്റ് പിന്നീട് നീക്കം ചെയ്തെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പ്രചരിച്ചു. ഈ കമന്റിന് പുറമെ വേറെയും അധിക്ഷേപം ചൊരിഞ്ഞെത്തിയവര്‍ക്ക് അതേ നാണയത്തില്‍ തന്നെ അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയിരുന്നു.

വര്‍ഗ വഞ്ചകന്‍ എന്ന് കമന്റിട്ടയാള്‍ക്ക് അത് തന്റെ ഉപ്പയാണെന്ന് അബ്ദുള്ളക്കുട്ടി മറുപടി നല്‍കിയിട്ടുണ്ട്. ഏതവളാ കൂടെ എന്ന പ്രകോപനത്തിന് ഉമ്മ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ മറുപടി. നിമിഷങ്ങള്‍ക്കകം അബ്ദുള്ളക്കുട്ടി കമന്റുകള്‍ പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു.

‘ജയിക്കുമ്പോള്‍ സുധാകരന്‍ നല്ല വന്‍ പരായപ്പെടുമ്പോള്‍ എന്താ നിങ്ങള്‍ കുറ്റം പറയുന്നത് അത് ശരി ആണോ’ എന്ന കമന്റിന് ‘നോ, നെവര്‍. ഹി ഈസ് ഗ്രേറ്റ്, ആരാ നിങ്ങളോടീ നുണ പറഞ്ഞത്’ എന്ന് അബ്ദുല്ലക്കുട്ടി മറുപടി നല്‍കുന്നുണ്ട്. വര്‍ഗവഞ്ചകന്‍ എന്ന കമന്റിന് ഉപ്പ എന്നാണ് അബ്ദുല്ലക്കുട്ടിയുടെ മറുപടി. ഏതവളാ കൂടെ എന്ന ചോദ്യത്തിന് ഉമ്മ എന്നാണ് മറുപടി.

‘ഇങ്ങള് ഒറ്റയ്ക്ക് നില്‍ക്കുന്നത് കാണാന്‍ ഒരു രസവുമില്ല, സരിത കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു ടൈറ്റാനിക് ഫീല്‍ കിട്ടിയോനെ അവുള്ള കുട്ടിക്ക്’. ‘ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് ആത്മഹത്യ ചെയ്തേക്കരുതേ’ എന്നിങ്ങനെ ഒരു ഫോട്ടോ ഇട്ടതിന് അധിക്ഷേപിക്കുന്ന വിധത്തിലുള്ള പോസ്റ്റുകളാണ് കൂടുതലായും ഉണ്ടായത്. ഭൂരിപക്ഷം കമന്റുകളിലും അധിക്ഷേപം കടന്നുവന്നപ്പോഴാണ് അബ്ദുള്ളക്കുട്ടി പരുഷമായ വാക് പ്രയോഗം നടത്തിയത്.

Top