കൊച്ചി: ബിലീവേഴ്സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് അഞ്ചു കോടിയോളം കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. 57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.
ഇന്നലെ രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നു.