സുധാകരവിധി എന്തായിരിക്കും ? തോറ്റമ്പി സുധാകരനും മടങ്ങി !എഐസിസി നിർദ്ദേശിച്ച പേരുകളെ ചൊല്ലി പൊരിഞ്ഞ തർക്കം.സുധാകരന് ചെക്ക് വെച്ച് ഹൈക്കമാണ്ട് ! പുനസംഘടന അനിശ്ചിതത്വത്തില്‍.

തിരുവനന്തപുരം: സുധാകരനും തോറ്റമ്പി !കെപിസിസി പുനസംഘടന അനിശ്ചിതത്വത്തില്‍ ആയി .ദില്ലിയിൽ ചർച്ചകളെല്ലാം പൂർത്തിയാക്കി സുധാകരൻ വണ്ടി വിട്ടു. കെ പി സി സി പുനഃസംഘടന പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനും വ്യക്തമാക്കിയത്. എന്നാൽ പട്ടിക സമർപ്പിക്കാനാകാതെ പാർട്ടി സംസ്ഥാന അധ്യകഷൻ കെ സുധാകരൻ ദില്ലിയിൽ നിന്ന് മടങ്ങിയിരിക്കുകയാണ് . എ ഐ സി സി മുന്നോട്ട് വെച്ച പേരുകളിൻമേലാണ് ഇപ്പോൾ തർക്കം .

കൂടിയാലോചനകള്‍ നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പട്ടികയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് പട്ടിക നല്‍കാതെ കെ സുധാകരന്റെ മടക്കം. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തയ്യാറാക്കിയ പട്ടികയ്ക്ക് എതിരെയാണ് നേതാക്കളുടെ പരാതി. കൂടിയാലോചനകള്‍ നടത്തിയില്ലെന്നും ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയതെന്നുമാണ് ആക്ഷേപം. ചര്‍ച്ച നടത്തുമെന്ന ഉറപ്പ് കെപിസിസി നേതൃത്വം പാലിച്ചില്ലെന്നാണ് ഇവരുടെ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ പുതിയ നേതൃത്വം പുതിയ ഗ്രൂപ്പാണെന്ന ആക്ഷേപം നേരത്തേയുണ്ട്. കെസി വേണുഗോപാല്‍ ആണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത് എന്നാണ് എതിര്‍ ഗ്രൂപ്പുകളുടെ ആക്ഷേപം. എന്നാലിപ്പോള്‍ കെപിസിസി ഭാരവാഹി പട്ടികയില്‍ കെസി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളില്‍ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ട് എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എഐസിസിയുടെ നിര്‍ദ്ദേശം എന്ന നിലയിലാണ് ഈ പേരുകള്‍ കടന്നുവരുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. വനിത ഭാരവാഹികളുടെ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതും ചില തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പട്ടിക ഇന്ന് ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. പക്ഷെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ഒപ്പം പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന വനിതകള്‍ക്ക് മാനദണ്ഡങ്ങളില്‍ നല്‍കിയ ഇളവ് കൂടുതല്‍ പേര്‍ക്ക് നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പട്ടിക കൈമാറുക.

അധികാരസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏറെ നിര്‍ണായകമാണ്. അത്തരം സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടാല്‍ പലരും പാര്‍ട്ടി തന്നെ ഉപേക്ഷിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഏറ്റവും ഒടുവില്‍ പുറത്ത് പോയ നേതാക്കളുടേയും പ്രശ്‌നം അതുതന്നെ ആയിരുന്നു എന്ന് വിമര്‍ശനമുണ്ട്. അഞ്ഞൂറില്‍ നിന്ന് 51 ലേക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുരുക്കുമ്പോള്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ പല പ്രമുഖരുടേയും തലകള്‍ തെറിക്കുമെന്ന് ഏറെക്കുറേ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. അതിന്റെ പരിണിത ഫലങ്ങള്‍ എന്തൊക്കെയാകും എന്ന ആശങ്ക താഴെ തട്ടിലെ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണല്ലോ പുതിയ നേതൃത്വം വരുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ ഉയര്‍ത്തുകയും വേണം. കഴിഞ്ഞു പോയ രണ്ട് തിരഞ്ഞെടുപ്പുകളിലും വലിയ പരാജയം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ഡിസിസി അധ്യക്ഷന്‍മാരേയും കെപിസിസി ഭാരവാഹികളേയും നിശ്ചയിക്കല്‍ പോലും സുഗമമായി നടത്താന്‍ കഴിയാത്തവര്‍ക്ക് മേല്‍പറഞ്ഞ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കാനും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാനും കഴിയുമോ എന്നും ചോദ്യങ്ങളുണ്ട്. ഗ്രൂപ്പുകളില്‍ നിന്ന് തന്നെയാണ് ഈ ചോദ്യം ഉയരുന്നത്. തങ്ങള്‍ നേതൃത്വം വഹിക്കുന്ന കാലത്ത് പുന:സംഘന ഒരു പ്രശ്‌നവും കൂടാതെ നടന്നിരുന്നു എന്ന് നേരത്തേ ഉമ്മന്‍ ചാണ്ടി പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ്.

അഞ്ഞൂറ് പേരോളം ഉണ്ടായിരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് ആയിരുന്നു കേരളത്തിലെ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഗ്രൂപ്പ് താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരം ഒരു സംവിധാനം ഒരുക്കിയത്. എന്നാലിപ്പോള്‍ അത്തരത്തിലുള്ള ഒരു ഗ്രൂപ്പ് താത്പര്യവും വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അഞ്ഞൂറില്‍ നിന്ന് 51 ലേക്ക് കെപിസിസി എക്‌സിക്യൂട്ടീവിന്റെ അംഗസംഖ്യ കുറക്കുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

14 ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിക്കാന്‍ തന്നെ വല്ലാതെ യജ്ഞിക്കേണ്ടി വന്നിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്. ഒടുവില്‍ അതിന്റെ പേരില്‍ പാര്‍ട്ടി വിട്ടത് സംസ്ഥാന നേതാക്കളും. പ്രശ്‌നങ്ങളില്ലാതെ കെപിസിസി പുന:സംഘടിപ്പിക്കുമെന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ ഒന്നും നടക്കാതെ ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്

Top