കെപിസിസി പട്ടിക ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യപ്രകാരം മാത്രം ..പുതിയ പട്ടികയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: കെപിസിസി പട്ടികയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുന്നു. 282 പേരുടെ പുതിയ പട്ടികയിലും തര്‍ക്കമാണെന്നാണ് വിവരം. ആദ്യം നല്‍കിയ പട്ടികയില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്ന് തിരുത്തി നല്‍കിയിരുന്നതാണ്. എന്നാല്‍ പുതിയ പട്ടികയും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍.

ഇപ്പോള്‍ സമര്‍പ്പിച്ച പട്ടിക ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും താത്പര്യപ്രകാരം മാത്രം ഉണ്ടാക്കിയതാണെന്നും മറ്റ് നേതാക്കളോട് കൂടിയാലോചന നടത്തിയില്ലെന്നുമാണ് സുധീരന്റെ പരാതി. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മുകുള്‍വാസ്‌നിക്കിന് മുന്നിലാണ് സുധീരന്‍ പരാതി അറിയിച്ചത്. പട്ടിക ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.പട്ടികയില്‍ മാറ്റം വരുത്തണമെന്ന് പി.സി ചാക്കോ എം.പിയും ശശി തരൂരും കേന്ദ്ര നേതൃത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേരളത്തില്‍ നിന്നള്ള കെ.പി.സി.സി പട്ടികയില്‍ തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലാണ് കേന്ദ്ര നേതൃത്വം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top