കൊച്ചി:അതുസർക്കാരിനെതിരെ അതിശക്തമായ ജനകീയ രോക്ഷം ഉയരുകയാണ് .ഇലക്സ്ട്രിസിറ്റി ബോർഡിൻലെ കെടുകാര്യസ്ഥത ഓരോ ദിവസവും പുറത്തുവരികയാണ് .പരാതിക്കാരായ സെലിബ്രിറ്റികളുടെ വൈദ്യുതി ബില്ലുകൾ കുറച്ച് കെ.എസ്.ഇ.ബി മാതൃക കാട്ടുമ്പോഴും പരാതി നൽകി നൽകി കെ.എസ്.ഇ.ബി ഓഫീസുകൾ കയറിയിറങ്ങുന്ന പാവപ്പെട്ട മലയോര കുടുംബങ്ങളുടെ ബില്ലുകൾ പരിശോധിക്കുവാൻ പോലും അധികൃതർ തയാറായിട്ടില്ല. വൈദ്യുതി മന്ത്രി എംഎം മണിയുടെ യുടെ സ്വന്തം ജില്ലയിൽ മന്ത്രിയുടെ മകൾ സതി കുഞ്ഞുമോൻ പ്രസിഡന്റായ ഗ്രാമ പഞ്ചായത്തിലാണ് സംഭവം.
ഒറ്റയ്ക്കു താമസിക്കുന്ന വിധവയും വയോധികയുമായ ഇടുക്കി രാജാക്കാട് മറ്റത്തിൽ രാജമ്മയ്ക്ക് ഇത്തവണത്തെ വൈദ്യുതി ബിൽ 11,000ന് മുകളിലാണ്. കഴിഞ്ഞ മാസത്തെ ബിൽ വെറും 192 രൂപയും. ഇത്തവണത്തെ ഭീമമായ ബില്ല് കണ്ട് ഞെട്ടിയ രാജമ്മ കെ.എസ്.ഇ.ബി രാജമ്മയും ഓഫീസിലെത്തി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
എന്നാൽ ദിവസം നാലു കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതിനിടയിലാണ് സിനിമാ നടന്മാർ അടക്കമുള്ളവരുടെ ബിൽ തുക കെ.എസ്.ഇ.ബി കുറച്ചു നൽകിയത്. വൈദ്യുതി ചോർച്ചയാണ് ബിൽ കൂടാൻ കാരണമെന്നാണ് രാജാക്കാട് സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്. എന്നാൽ ഡോർ ലോക്ക് ചാർജ്ജ് എന്ന പേരിൽ മാത്രം ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത് 5000 രൂപയാണ്.
മകളെ വിവാഹം ചെയ്തയച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ഈ വീട്ടമ്മ രാവിലെ കൂലിവേലക്ക് പോയി മടങ്ങിയെത്തിയാൽ വൈകിട്ട് ഒന്നോരണ്ടോ ബൾബുകൾ കത്തിക്കും. കുറച്ചു സമയം ടിവി കാണും. ഇതാണ് ഇവരുടെ വൈദ്യുതി ഉപയോഗം. ഡ്രൈവറായ മകൻ വല്ലപ്പോഴുമെവീട്ടിലെത്തൂ. വർഷങ്ങളായി വൈദ്യുതി ഉപയോഗിക്കുന്ന ഇവർക്ക് 500 രൂപയിൽ താഴെയുള്ള ബിൽ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.എന്നാൽ ഇത്തവണത്തെ ബില്ല് 11355 രൂപ .
നിത്യവൃത്തിക്ക് വക കണ്ടെത്താൻ എലത്തോട്ടത്തിൽ ജോലിക്ക് പോകുന്ന രാജമ്മ ഈ ബിൽ തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്. വിഷയം പരിശോധിക്കാമെന്ന ചീഫ് എൻജിനീയറുടെ വാക്കുകൾ വിശ്വസിച്ച് രാജമ്മ കാത്തിരിക്കുകയാണ്.സെലിബ്രിറ്റിക്ക് വലിയ തുക ബിൽ വന്നെന്ന പരാതി കേട്ടപ്പോൾ , വലിയ ഹോട്ടലുകളിൽ ഒരു ചായ കുടിക്കുന്ന കാശ് മാത്രമായ 300 രൂപയിലേക്ക് കുറച്ച കെ.എസ്.ഇ.ബി രാജമ്മയോട് നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കാം. കാരണം 11,355 രൂപ ബിൽ തുക അടയ്ക്കാൻ അവർ ആറു മാസമെങ്കിലും എല്ലുമുറിയെ പണിയെടുക്കേണ്ടി വരും.
കേരളത്തിലെ പ്രമുഖ ചാനൽ ആയ ന്യൂസ് 18 ഈ വാർത്ത ഇത് റിപ്പോർട്ട് ചെയിത്തീരുന്നു എന്നും ന്യൂസ് 18 പൊതു വേദിയിലെ ചർച്ചയിൽ പങ്കെടുത്ത ചീഫ് എൻജിനീയർ രാജമ്മയോട്ഫോണിൽ നേരിട്ട് സംസാരിക്കുകയും കൺസ്യൂമർ നമ്പർ വാങ്ങുകയും ചെയ്തു. പരാതി കേട്ട് അദ്ദേഹം ബിൽ തുക കൂടുതലാണെന്ന് മനസിലായിട്ടുണ്ടായെന്നും അന്വേഷിക്കുമെന്നു പറഞ്ഞിരുന്നതാണ് .പക്ഷെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല ..