
തിരുവനന്തപുരം: എന്ത് പ്രതിസന്ധി ഉണ്ടായാലും സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന് സമരം ആഹ്വാനം ചെയ്ത തൊഴിലാളി സംഘടനകൾക്ക് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയുടെ മറുപടി. ഈ മാസം 9 മുതൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കും. 40 ശതമാനം ഷെഡ്യൂളുകൾ വെട്ടികുറയ്ക്കാൻ പറഞ്ഞിട്ടില്ല. 15 ശതമാനം ഡീസൽ ഉപയോഗം കുറച്ചത് ഡീസൽ കമ്പനികൾക്കുള്ള കടം കൂടിയതിനാലാണെന്നും തച്ചങ്കരി പറഞ്ഞു. മുഴുവനായി ഡീസൽ നിർത്താതിരിക്കാനാണ് ഡീസൽ ഉപയോഗം കുറച്ചത് ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി. ജീവനക്കാർക്ക് ബോണസ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തിലാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്.
Tags: KSRTC