‘ചങ്ക്’ ബസ് പെരുവഴിയിലായി; ബസിന്റെ മേല്‍വിലാസം ചാക്കുകൊണ്ട് മറച്ച് ജീവനക്കാര്‍…

ഈരാറ്റുപേട്ട: ആളുകള്‍ക്ക് ബസിനോട് പ്രേമം തോന്നുമോ ? ഈ ചോദ്യത്തിനുത്തരമാണ് കെഎസ്ആര്‍ടിസിയുടെ ചങ്ക് ബസ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് നാട്ടുകാരുടെ ചങ്കാണ്.

എന്നാല്‍ കരള്‍ പണിമുടക്കിയാല്‍ ചങ്കിനെന്തു ചെയ്യാന്‍ പറ്റും. കരള്‍ പണിമുടക്കിയാല്‍ മനുഷ്യന്‍ വരെ പണി തീരുമെന്നുറപ്പാണ്. പിന്നെ ബസിന്റെ കാര്യം പറയണോ. കരള്‍(ബസിന്റെ ലിവര്‍) പണി മുടക്കിയതോടെ ചങ്ക് പെരുവഴിയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.ഇന്നലെ കോട്ടയത്ത് നിന്ന് കട്ടപ്പനയ്ക്ക് പോയ ചങ്ക് ബസ് വഴിയില്‍ കുമ്മണ്ണൂരിലെത്തിയപ്പോഴാണ് ബസ് തകരാറിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിവര്‍ ഇളകിയതിനെ തുടര്‍ന്ന് വഴിയിലായ ബസ് ഒരടി മുന്നോട്ട് നീങ്ങണമെങ്കില്‍ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ എത്തണമെന്ന സ്ഥിതി. ഇതോടെ ബസിലെ യാത്രക്കാരെ മുഴുവന്‍ പിന്നാലെ വന്ന മറ്റൊരു ബസിലേക്ക് മാറ്റി. പക്ഷെ, ചങ്ക് ബസാണ് വഴിയില്‍ കിടക്കുന്നത് എന്ന് മനസിലായതോടെ വഴിപോക്കരെല്ലാം ബസിന്റെ ചിത്രമെടുക്കാന്‍ തുടങ്ങി. സംഭവം കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ നാണക്കേടായേക്കുമെന്ന് കരുതി, ബസിന്റെ മുന്‍വശത്ത് ‘ചങ്ക്’ എന്ന് പേരെഴുതിയ ഭാഗത്ത് ജീവനക്കാര്‍ ചാക്ക് കൊണ്ട് മറച്ചു.

കുമ്മണ്ണൂരിലെത്തിയ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ ചങ്ക് ബസിനെ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തകരാര്‍ പരിഹരിച്ച ശേഷം വൈകിട്ട് വീണ്ടും ബസ് സര്‍വ്വീസ് നടത്തി.

Top