ബംഗളൂരു: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (57) അന്തരിച്ചു. ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഊട്ടിയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് അലൈഡ് ഫാമേഴ്‌സിന്റെ ജോയിന്റ് എംഡി ആയിരുന്നു.
തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിൽ നിന്നും എഞ്ചിനീയറിങ് ബിരുദവും എംബിഎയും ധനകാര്യ മാനേജുമെന്റിൽ ഗവേഷണ പരിചയവുമുള്ള ആലപ്പുഴക്കാരനാണ് ആന്റണി ചാക്കോ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയിൽ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ സംസ്ഥാന സർക്കാരായിരുന്നു കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുമാക്കി അദ്ദേഹത്തെ നിയമിച്ചത്. ആന്റണി ചാക്കോ നേതൃതത്തിലിരുന്നപ്പോൾ ഒരു മാസം പോലും ശമ്പളമോ, പെൻഷനോ മുടങ്ങിയിരുന്നില്ല.
ബാംഗ്ലൂരിൽ നിന്നം കെഎസ്ആർടിസി ഏറ്റവും അധികം സർവീസുകൾ കേരളത്തിലേക്ക് ആരംഭിച്ചത് ആന്റണി ചാക്കോയുടെ കാലഘട്ടത്തിലായിരുന്നു. ഇതിനായി ആന്റണി ചാക്കോ നടത്തിയ യാത്രകളിൽ അദ്ദേഹം താമസിച്ചത് എച്ച്എംടിയുടെ ഗസ്റ്റ്ഹൗസിൽ പോലുമായിരുന്നു. അങ്ങനെ പോലും സ്വന്തം സ്ഥാപനത്തിന് വേണ്ടി പ്രവർത്തിച്ചയാളാണ് ആന്റണി ചാക്കോ. കെഎസ്ആർടിസിക്ക് ലാഭമുണ്ടാക്കാൻ വേണ്ടി കൊറിയർ സർവീസുകൾ കൂടി തുടങ്ങാൻ അദ്ദേഹം മുൻകൈയെടുത്തിരുന്നു. 18 സർവ്വീസുകളിൽ മുൻപ് 1.8 കോടി രൂപ മുടക്കി കെഎസ്ആർടിസി ബസുകളിൽ കൊറിയർ പെട്ടികൾ സ്ഥാപിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. എങ്കിലും കെഎസ്ആർടിസിക്ക് ഒരു വരുമാന മാർഗ്ഗം കൂടിയായി ഇത്.