സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ നാളെ മുതൽ; ആദ്യഘട്ടത്തിൽ സർവീസ് നടത്തുക കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്ക് മാത്രം :സർവീസുകൾ ആരംഭിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ദീർഘദൂര സർവീസുകളായിരിക്കും ആരംഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് ഉണ്ടാകുക. ഇതിന് പുറമെ യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യാൻ അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. സർവീസുകൾ ആരംഭിക്കുന്നത് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് സി.എം.ഡി അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തിൽ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പൊതുഗതാഗതം ഉപയോഗിക്കാവൂവെന്നും നിർദേശമുണ്ട്. അതേസമയം സർവീസുകൾ ആരംഭിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.

സർവീസ് ഉടനെ ആരംഭിക്കരുതെന്ന് ആരോഗ്യ വകുപ്പ് ഗതാഗത വകുപ്പ് മന്ത്രിയോടും, കെ.എസ്.ആർ.ടി.സി സിഎംഡിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Top