ന്യൂമാന്‍ കോളജ് സംഭവം: കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും കെഎസ്‌യുക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടപടി. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പഠിപ്പുമുടക്കു സമരവുമായി ബന്ധപ്പെട്ട് ന്യൂമാന്‍ കേളേജില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പലിനേയും തടയാനെത്തിയ പോലീസിനേയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പങ്കാളികളായവര്‍ക്കെതിരെ നടപടിക്ക് കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശം നല്‍കിയിരുന്നു. ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കെ.എസ്.യുവിന് വീഴ്ച സംഭവിച്ചുവെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റും റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ മാതൃകാപരമായ നടപടിവേണമെന്നും കെ.പി.സി.സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡി.സി.സി പ്രസിഡന്റ് നിര്‍ദേശിക്കുകയുണ്ടായി.ksu niyas

കെഎസ്‌യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പുമുടക്കു സമരത്തിനിടെ ന്യൂമാന്‍ കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളജില്‍ ക്ലാസ് നടക്കുന്നത് തടയാനെത്തിയ പ്രവര്‍ത്തകരെ തടഞ്ഞ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ജോണ്‍ എന്നിവരെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും ചെയ്തു. പോലീസിനെതിരേയും കൈയേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്തു.

സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ചു കോളജിലേക്കു പ്രകടനമായെത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണു കോളജില്‍ അക്രമം നടത്തിയത്.സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് കെഎസ്‌യു സമരം ചെയ്തത്. ഈ സമരം വിജയിപ്പിക്കുന്നതിനാണ് ന്യൂമാന്‍ കോളജിലേക്കും എത്തിയത്. യാതൊരു വിധത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനവും അനുവദിക്കാത്ത കോളജാണ് ന്യൂമാന്‍ കോളജ്. സംഘടനാ പ്രവര്‍ത്തനം നടത്തുകയോ മറ്റോ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിയാണ് കോളജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് കൂടിയാണ് കെഎസ്‌യു സമരം നടത്തിയത്.

പ്രിന്‍സിപ്പാളിനെയും കോളജ് അധികൃതരെയും കയ്യേറ്റം ചെയ്തു എന്ന് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യമാണ്. സമരവുമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ കോളജ് അധികൃതര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് അവിടെ പ്രകോപനമുണ്ടായത്. സ്വാഭാവികമായ ഒരു പ്രതികരണം മാത്രമായിരുന്നു അത്. കെഎസ്‌യു നേതാക്കളില്‍ ഒരാളെ പൊലീസ് ലാത്തി കൊണ്ട് കുത്തിയതാണ് പൊലീസിന് നേര്‍ക്ക് പ്രകോപനമുണ്ടാകാന്‍ കാരണം. പൊലീസിന് നേര്‍ക്ക് അക്രമം നടന്നിട്ടില്ലെന്ന് തൊടുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. കയ്യേറ്റം ചെയ്തു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണ് എന്നും നിയസ് പറഞ്ഞു.

Top