കെ ടി ജലീൽ രാജിവെച്ചെക്കും ! മു​ഖ്യ​മ​ന്ത്രിയോട് ജ​ലീ​ൽ സം​സാ​രി​ച്ചു..

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുകയാണ് . സ്വർണക്കടത്ത് കേസിന്‍റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന‍റെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിനെ ഈ മാസം 22 ന് എൻ.ഐ.എ. വീണ്ടും കസ്റ്റഡിയിൽ വാങ്ങും.എൻഫോഴ്സ്മെന്‍റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു.

സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്.സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി കെ.ടി ജലീൽ നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ പരിധിയിൽ വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോൾ ഓഫിസറുടെ അനുമതി ലഭിച്ചിരുന്നില്ല.യുഎഇ കോണ്‍സുലില്‍ നിന്ന് അ‍ഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം മ​ന്ത്രി കെ.​ടി ജ​ലീ​ലി​നെ എ​ൻ​ഐ​ഐ ചോ​ദ്യം ചെ​യ്ത​തോ​ടെ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ഘ​ക്ഷി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി സൂ​ച​ന.ഇ​ന്ന​ലെ രാ​ത്രി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ജ​ലീ​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യും പ​റ​യു​ന്നു. എ​ന്നാ​ൽ‌, ജ​ലീ​ലി​ന്‍റെ രാ​ജി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല.

ഇ​ന്ന​ലെ ന​ട​ന്ന മ​ന്ത്രി സ​ഭാ​യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ല്ലെ​ങ്കി​ലും ജ​ലീ​ൽ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ഘ​ക്ഷി​ക​ൾ മു​ഖ്യ​മ​ന്ത്രി​യോ​ടും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റോ​ടും ആ​വ‍​ശ്യ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ.​പി.​ജ​യ​രാ​ജ​ൻ ഉ​ൾ​പ്പെ​ട​യു​ള്ള ചി​ല മ​ന്ത്രി​മാ​ർ​ക്കും സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ജ​ലീ​ലി​ന്‍റെ മാ​ത്രം രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ത് ചി​ല മു​സ്‌​ലിം​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കും.

അ​തി​നാ​ൽ ജ​ലീ​ൽ സ്വ​യം രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും എ​ൽ​ഡി​എ​ഫും ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. എ​ൻ​ഐ​എ അ​ന്വേ​ഷ​ണം ക​ഴി​യു​ന്ന​തു​വ​രെ ത​ത്കാ​ലം മാ​റി നി​ല്ക്കാ​നാ​ണ് ജ​ലീ​ലി​ന് ന​ല്കി​യ നി​ർ​ദേ​ശം.​ഇ​ക്കാ​ര്യം ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി ജ​ലീ​ലു​മാ​യി സം​സാ​രി​ച്ച​താ​യാ​ണ് സൂ​ച​ന. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ​ങ്ങും യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ജ​ലീ​ൽ രാ​ജി​വ​ച്ചാ​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും തി​ര​ശീ​ല വീ​ഴും. മ​റ്റ് ആ​രോ​പ​ണ​ങ്ങ​ൾ അ​ത്ര ശ​ക്ത​മ​ല്ലെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​താ​ദ്യ​മാ​യാ​ണ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു മ​ന്ത്രി​യെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യു​ന്ന​ത്. നേ​ര​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ജ​ലീ​ലി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

Top