ഡി.പി. തിടനാട്
ക്വേട്ട: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിനെ പാക്കിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തതല്ല എന്നും അദ്ദേഹത്തെ ഇറാനില്‍ നിന്ന് കടത്തിക്കൊണ്ടു വന്നതാണ് എന്നും പുതിയ വെളിപ്പെടുത്തല്‍.
ബലൂച് നേതാവായ ഹെയര്‍ബൈയര്‍ മാറി പറയുന്നത് പാക്കിസ്ഥാനിലെ ഒരു മത പ്രതിനിധി ഇദ്ദേഹത്തെ ഇറാനില്‍ നിന്നും കടത്തിക്കൊണ്ടു വന്ന് പാക് സൈന്യത്തിന് കൈമാറി എന്നാണു. ഇത്തരം സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്നിരുന്നു എന്നും മാറി സാക്ഷ്യപ്പെടുത്തുന്നു. അഫ്ഘാനിസ്ഥാനിലെ അഭയാര്‍ഥികളെ ആണ് ഇപ്രകാരം കൂടുതലും പിടികൂടി പാക് സേനക്കും ഐ എസ ഐ ക്കും നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി .
70 കളുടെ അവസാനത്തിലും 80 കളുടെ ആദ്യത്തിലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന താലിബാന്‍ നിഷ്‌കളങ്കര്‍ ആയ നിരവധി ബലൂച് അഭയാര്‍ഥികളെ കൊന്നൊടുക്കിയിട്ടുണ്ട്. അങ്ങനെ കൊല്ലുന്നവരുടെ ശരീരഭാഗങ്ങള്‍ പ്രത്യേകിച്ചും തല അറുത്തു മാറ്റി പണത്തിനായി അത് പാക് സേനക്കും ഐ എസ ഐ ക്കും കൈമാറുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .
പാക്കിസ്ഥാന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ പലതും ലോകം കണ്ടതാണ് . സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാദവിന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ ചെയ്തനടപടി ശരിയായില്ല . ബലൂച് വനിതകളെയും പാകിസ്താന്‍ കുറെ അപമാനിചിട്ടുണ്ട് എന്ന് അദ്ദേഹം ഒരു വാര്‍ത്താ ഏജന്‍സിക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി കാണാതിരുന്ന മകനെ ഒരു നോക്ക് കാണാന്‍ പ്രായമായ ഒരമ്മ ഏറെ ദൂരെ നിന്നും എത്തിയതാണ് അങ്ങനെ ഒരാളോട് മോശമായി പെരുമാറാന്‍ കഴിയുന്ന പാക്കിസ്ഥാനിലെ സൈന്യത്തിന്റെ ഇടപെടലുകളും അവരുടെ പ്രവര്‍ത്തികളും അന്യായ തടങ്കലുകളും വ്യക്തമാക്കാന്‍ മറ്റെന്ത് ഉദാഹരണമാണ് വേറെ വേണ്ടത് എന്നും മാറി ചോദിക്കുന്നു .
പാകിസ്താന്‍ തടവറകളില്‍ ക്രൂരതയാണ് നടക്കുന്നത് . ചോദ്യം ചെയ്യലുകളില്‍ ആളുകള്‍ മരണപ്പെടുന്നു . ദയയില്ലാതെ പെരുമാറാന്‍ കഴിയുന്ന പാക്കിസ്ഥാനെ വിശ്വസിക്കാന്‍ സാധിക്കില്ല. ബലൂച് ആണ് അവരുടെ വിഷലിപ്തമായ സ്വഭാവം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് എന്നും മാറി പറയുന്നു .
പാക്കിസ്ഥാനില്‍ എത്തി യാദവിനെ കാണാന്‍ ശ്രമിച്ച അമ്മയ്ക്കും ഭാര്യക്കും നേരിട്ട അപമാനത്തെ ലോകമാകമാനം അപലപിച്ച വേളയിലാണ് മാറിയുടെ ഈ പ്രസ്താവന