ടീമില്‍ ഇടം ലഭിക്കാത്ത വേദനയില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ടീമില്‍ ഇടം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യാനൊരുങ്ങിയതായി ക്രിക്കറ്റ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

13 വയസുള്ളപ്പോള്‍ ഉത്തര്‍ പ്രദേശ് അണ്ടര്‍ 15 ടീമില്‍ ഇടം നേടാന്‍ അശ്രാന്ത പരിശ്രമമാണ് താന്‍ നടത്തിയതെന്നും എന്നാല്‍ സെലക്ടര്‍മാര്‍ പരിഗണിച്ചില്ലെന്നും താരം ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് തന്നെ മാനസികമായി ഏറെ തളര്‍ത്തി. കളി മതിയാക്കുമെന്ന് അന്ന് താന്‍ ഉറപ്പിച്ചിരുന്നതാണ്. സ്വയം ജീവനൊടുക്കിയാലോ എന്നും ആലോചിച്ചു. എല്ലാവരുടെയും ജീവിതത്തില്‍ ഇത്തരമൊരു സന്ദര്‍ഭമുണ്ടാകുമെന്നും എന്നാല്‍ അതിനെ മറികടക്കുന്നവരാണ് വിജയികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് കുല്‍ദീപ് മുഖ്യധാര ക്രിക്കറ്റിലേക്കെത്തുന്നത്. പിന്നീട് ഇന്ത്യന്‍ ടീമില്‍ മുഖം കാണിച്ച താരം ധര്‍മശാലയില്‍ ആസ്‌ട്രേലിയയ്‌ക്കെതിരായി നടന്ന അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റെടുത്തിരുന്നു. സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ കളിശൈലി പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. അടുത്തിടെ കുല്‍ദീപിനെ പാക് താരം യാസിര്‍ ഷായോട് ഉപമിച്ച് സാക്ഷാല്‍ വോണ്‍ തന്നെ രംഗത്തെത്തിയിരുന്നു. കുറച്ച് ക്ഷമയോടെ കളിക്കുമെങ്കില്‍ ലോകമറിയുന്ന സ്പിന്‍ താരമായി മാറാന്‍ കുല്‍ദീപിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Top