ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമല്ലാത്തവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് വിരാട് കോഹ്ലി..വീഡിയോ കാണാം

ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാരെക്കാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമുള്ളവര്‍ ഇന്ത്യയില്‍ ജീവിക്കരുതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. തന്റെ ഒഫീഷ്യല്‍ ആപ്ലിക്കേഷന് വേണ്ടിയുള്ള വീഡിയോയിലാണ് കോഹ്‌ലിയുടെ വിവാദ പരാമര്‍ശം. ഇപ്പോള്‍ ഈ വീഡിയോയും അതിലെ പരാമര്‍ശവുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. ഇതിനെതിരെ പ്രതിഷേധമറിയിച്ച് നിരവധിപേരാണ് എത്തിയിരിക്കുന്നത്.

 

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ തിരയുന്ന കോഹ്‌ലി ഒരു ആരാധകന്റെ കമന്റ് വായിക്കുന്നു, കോഹ്‌ലിയുടെ ബാറ്റിങ്ങിന് ആവശ്യമില്ലാതെ അമിത പ്രാധാന്യം കൊടുക്കുകയാണ്, ഇന്ത്യന്‍ താരങ്ങളുടേതിനേക്കാള്‍ ഇംഗ്ലീഷ് ഓസീസ് താരങ്ങളുടെ ബാറ്റിങ്ങാണ് താന്‍ ആസ്വദിക്കുന്നതെന്നുമാണ് ആരാധകന്റെ കമന്റ്. ഇതിനുള്ള കോഹ്‌ലിയുടെ മറുപടിയാണ് വിവാദമാകുന്നത്.

Top